'ഉച്ചയ്ക്ക് ബണ്ണും കാപ്പിയും കഴിച്ച് വയറു നിറയ്ക്കുന്നതു കാണാം, ചിലപ്പോള്‍ കഞ്ഞി വാങ്ങിക്കൊടുക്കും'

ഡോ.വി.പി.ഗംഗാധരൻ
ഡോ.വി.പി.ഗംഗാധരൻ

'പമ്പി, ഒരു പേപ്പര്‍ താ... പടം വരയ്ക്കാന്‍'- കൊച്ചുമകള്‍ കുഞ്ചിയുടെ ശബ്ദം. എന്റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ മേശപ്പുറത്തു നിന്ന് കടലാസ് വലിച്ചു കീറിയെടുത്ത് അവള്‍ ഓടുമെന്നറിയാവുന്നതു കൊണ്ട് വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്താതെ ഞാന്‍ പറഞ്ഞു, 'പോടീ... നിനക്ക് പേപ്പറൊന്നും തരില്ല.'

'പോടീ'..എന്ന വിളി കേട്ടാല്‍ അവള്‍ക്ക് കലിയിളകുമെന്ന് എനിക്കറിയാമായിരുന്നു. 'പമ്പീ, ചട്ടമ്പീ... പേപ്പര്‍ താ...' അവള്‍ എന്റെ കൈയില്‍ പിടിച്ചു വലിച്ചു കൊണ്ട് അലറി. 'ഇതാ പേപ്പര്‍'-ഞാന്‍ അവളുടെ നേരെ നീട്ടിയത് ഒരു മിഠായിക്കടലാസായിരുന്നു. പക്ഷേ എന്റെ മുന്നില്‍ അതു വാങ്ങാന്‍ കുഞ്ചി ഇല്ലായിരുന്നു.

Content Highlights: dr vp gangadharan column snehaganga

Continue reading