'ചുമയ്ക്കുമ്പോൾ രക്തം വന്നപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്'; പുകവലി തളർത്തിയ ജീവിതങ്ങൾ

ഇന്ന് മാർച്ച് 13. നോ സ്‌മോക്കിങ് ഡേ. ഇന്ത്യയിൽ എല്ലാ മാർച്ച് മാസത്തിലെയും രണ്ടാമത്തെ ബുധനാഴ്ച പുകവലി വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. ഇന്ന് പറയാനുള്ളത് രണ്ടുപേരുടെ ജീവിതമാണ്. ഒരു സുഹൃത്തിനെ സഹായിക്കണമെന്നു പറഞ്ഞാണ് സ്വാതി എന്നെ വിളിച്ചത്, ആദ്യ പരിചയപപ്പെടുത്തലിൽ തന്നെ ചെറിയ പരുങ്ങലും വിഷമവുമൊക്കെ ഉണ്ടായിരുന്നു.
"ഡോക്ടർ ഞാൻ കൊച്ചിയിൽ നിന്നാണ് വിളിക്കുന്നത്, ഡോക്ടർ ബിസി ആണോ? ഞാൻ ഒരു ഹെൽപ്പിന് വേണ്ടിയാണ് വിളിച്ചത്, ശ്രീവിദ്യ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്. അവളും കൊച്ചിയിൽ തന്നെയാണ് താമസം. അവൾക്ക് വേണ്ടിയാണ് ഞാൻ വിളിക്കുന്നത്.
Content Highlights: doctors diary no smoking day