നുപിലാൻ; പുരുഷന്റെ സുരക്ഷയ്ക്കും അവകാശങ്ങൾക്കുമായി സ്ത്രീകൾ നടത്തിയ പോര് |Half The Sky

മണിപ്പുരിലെ ബ്രിട്ടീഷ് ഭരണത്തിനെതിരേ 1939ല്‍ മണിപ്പുരി സ്ത്രീകള്‍ നടത്തിയ നുപി ലാന്‍ മുന്നേറ്റത്തിന്റെ ഓര്‍മ്മ പുതുക്കി 2017nd] കൂട്ടയോട്ടം നടത്തുന്ന സ്ത്രീകള്‍ | ഫയൽ ചിത്രം PTI
മണിപ്പുരിലെ ബ്രിട്ടീഷ് ഭരണത്തിനെതിരേ 1939ല്‍ മണിപ്പുരി സ്ത്രീകള്‍ നടത്തിയ നുപി ലാന്‍ മുന്നേറ്റത്തിന്റെ ഓര്‍മ്മ പുതുക്കി 2017nd] കൂട്ടയോട്ടം നടത്തുന്ന സ്ത്രീകള്‍ | ഫയൽ ചിത്രം PTI

ന്മാവകാശങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്ന ദൗര്‍ഭാഗ്യത്തിന്റെ ദുരിതകഥ കൂടിയാണ് ചരിത്രം. തങ്ങളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ക്കായി, ലിംഗനീതിയ്ക്കുള്ള മുറവിളികളുമായി നിരത്തുകളില്‍ സ്ത്രീശബ്ദങ്ങള്‍ മാറ്റൊലി മുഴക്കിയിട്ടുണ്ട്. തീക്കടല്‍ പലതും കടന്നാണ് പെണ്‍ജീവിതം ഇതുവരെ എത്തിയത്. എന്നാല്‍, പുരുഷന്റെ സുരക്ഷയ്ക്കും അവകാശങ്ങള്‍ക്കുമായി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭമാണ് നുപി ലാന്‍. അക്ഷരാര്‍ഥത്തില്‍ പെണ്‍പോര്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ അത്രയൊന്നും പേരുകേട്ടിട്ടില്ലാത്ത ജനമുന്നേറ്റം കൂടിയാണ് മണിപ്പുരില്‍ നടന്ന നുപി ലാന്‍. ഇത്തവണ സ്ത്രീ മുന്നേറ്റ കഥകൾ പറയുന്ന Half The Skyയിൽ നുപിലാൻ മുന്നേറ്റമാണ്

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group
 
കച്ചവടത്തിനായി വന്ന് പിന്നീട് ഭരണാധികാരികളായി സ്വയം ചമഞ്ഞ ബ്രിട്ടീഷ് മേധാവിത്വത്തിന് ഇന്ത്യയിലെ ജനങ്ങള്‍ വെറും പാവകളായിരുന്നു. ഇഷ്ടത്തിനൊത്ത് ചലിപ്പിക്കാവുന്ന, വേണ്ടെങ്കില്‍ ചരടറുത്ത് വലിച്ചെറിയാവുന്ന പഴന്തുണിക്കെട്ടുകള്‍. തുണിമില്ലുകള്‍ തകര്‍ത്തെറിഞ്ഞും നെല്‍പ്പാടങ്ങളില്‍ കറുപ്പ് നടാന്‍ നിര്‍ബന്ധിച്ചും കടലിനപ്പുറം പ്ലാന്റേഷനുകളില്‍ തോട്ടപ്പണിക്ക് കൊണ്ടുപോയും പ്രാദേശിക ജീവിതരീതികള്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു വെള്ളക്കാരുടെ ഭരണം. സാധാരണക്കാരനെ ചൂഷണം ചെയ്ത് അവര്‍  ബ്രിട്ടീഷ്  ഖജനാവ് നിറച്ചു. മണിപ്പുരിലും ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല.

Content Highlights: Manipur nupi lan movement history impact

Continue reading