'ഹൃദയിയായിരിക്കുക എത്ര കാവ്യസുന്ദരമായ ഒരവസ്ഥയാണ്!; ഭാഷ കവിതയിലെന്ന പോലെ വ്യക്തി പ്രണയിയില്‍'

'നിന്നെ കാണുമ്പോഴൊക്കേയും നിന്നോട് പ്രാര്‍ത്ഥിക്കണമെന്നെനിക്ക് തോന്നാതിരുന്നിട്ടില്ല. നിന്റെ ശബ്ദം കേള്‍ക്കുമ്പോഴൊക്കെയും നിന്നില്‍ വിശ്വാസമര്‍പ്പിക്കണമെന്നെനിക്ക് തോന്നാതിരുന്നില്ല. നിന്നോടഭിലാഷം തോന്നിയപ്പോഴൊക്കെയും നിനക്കായി യാതനയനുഭവിക്കണമെന്നെനിക്ക് തോന്നാതിരുന്നിട്ടില്ല. നിന്നോട് തൃഷ്ണ തോന്നിയപ്പോഴൊക്കെയും നിന്റെ മുന്നില്‍ മുട്ടുകുത്താനായെങ്കില്‍ എന്നെനിക്ക് തോന്നാതിരുന്നിട്ടില്ല'
- റില്‍ക്കെ (വിവ: വി. രവികുമാര്‍)
'നളിനി' എന്ന പ്രണയകാവ്യത്തിന്റെ ഉപശീര്‍ഷകം 'ഒരു സ്‌നേഹം' എന്നാണ്. 'നളിനി അഥവാ ഒരു സ്‌നേഹം'. 'ഒരു'വിന് ഇവിടെ പ്രത്യേകമായ, സവിശേഷമായ എന്നാവാം അര്‍ത്ഥം. ഒരു സ്‌നേഹം എന്നാല്‍ ഭിന്നമായ ഒരു സ്‌നേഹം, അഥവാ അനന്യമായ ഒരു സ്‌നേഹം. പ്രണയം അനിതരസാധാരണമായ ഒരനുഭവവമാണെന്നും (A unique experience ) സ്‌നേഹത്തിന്റെ ഇതര ആവിഷ്‌കാരരൂപങ്ങളിലൂടെ സാക്ഷാത്ക്കരിക്കാനാവാത്ത ഒന്നിന്റെ - പലതിന്റെ - മാധ്യമമാണെന്നും ഈ ഉപശീര്‍ഷകവും 'കന്യ കേവലസുഖം സമാസ്വദിച്ചന്യദുര്‍ല്ലഭമലോകസംഭവം' എന്ന് വര്‍ണ്ണിക്കപ്പെട്ട നളിനിയുടെ പ്രണയ സായൂജ്യവും നമ്മോട് പറയുന്നു.
Content Highlights: Kalpetta Narayanan writes Adaradarayi Asan