'അവർ പറഞ്ഞു: ആരോഗ്യമുള്ള അമ്മയേയാണ് എന്റെ മക്കൾക്കു വേണ്ടത്'; അതു തന്നെയായിരുന്നു ശരി

DOCTORS DIARY
#ഡോ. ദീപ്തി .ടി.ആർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഒരു ഫോളോ അപ് ക്ലിനിക്കിലാണ് ഞാൻ ലതികേച്ചിയെ കാണുന്നത്. കാൻസർ ചികിത്സ കഴിഞ്ഞ ആളുകൾക്ക് സാധാരണ ഫോളോ അപ് പറയാറുണ്ട്. ആവശ്യമെങ്കിൽ ടെസ്റ്റുകളും ചെയ്യാറുണ്ട്. കാൻസർ  ബാധിച്ച് ചികിത്സ എടുത്തുകഴിഞ്ഞ ആളുകൾക്കു വേണ്ടിയുള്ള  ഒരു കൂട്ടായ്മ കൂടിയാണ് കാൻസർ  ഫോളോ ക്ലിനിക്കുകൾ. മറ്റാരും വന്നില്ലെങ്കിലും ലതികേച്ചി കൃത്യസമയത്ത് അവിടെ എത്തിയിരിക്കും.

ചേച്ചിക്ക് ഒ.പിയിൽ വരാൻ ഫോളോഅപ്പ് ക്ലിനിക് ദിവസമാവണമെന്നൊന്നുമില്ല. വെറുതെവന്ന് അവിടുത്തെ ഡോക്ടർമാരെയും ജീവനക്കാരെയുമൊക്കെ കണ്ടുപോകുന്നത് തന്നെ കക്ഷിക്ക് ഒരു സമാധാനമാണ്. ലതികേച്ചിയുടെ വരവും ഒരു സംഭവമാണ്. കൈ നിറയെ പലഹാരങ്ങളുമായാണ് ഓരോ പ്രാവശ്യവും വരിക. ഉണ്ണിയപ്പം, കല്ലുമ്മക്കായ, ഉന്നക്കായ, പഴംപൊരി എന്നുപറയേണ്ട, പായസം വരെ... 

Content Highlights: story of a cancer survivor Oncology early detection of cancer and cancer cure symptoms of cancer

Continue reading