സുബൈദയും വഹാബും പിന്നെ കാഞ്ഞങ്ങാടും...! ജീവിതം സഫലമായ ദിവസം | സ്നേഹഗംഗ

"എന്താ ഡോക്ടര്‍ ഫോണ്‍ എടുക്കാത്തേ? എത്ര പ്രാവശ്യം ഞാന്‍ വിളിച്ചു! ഇത്ര ഭയങ്കര ജോലിത്തിരക്കോ? എന്റെ ഫോണ്‍ നമ്പര്‍ ബഹിഷ്‌കരിച്ചിരിക്കുകയാണോ? നാളെ കാഞ്ഞങ്ങാട്ട് വരുന്നുണ്ട് അല്ലേ? പ്രഭാതഭക്ഷണം എന്റെ വീട്ടില്‍... പുത്തന്‍ വീട്ടില്‍ വരാമെന്ന് പറഞ്ഞ് ഇതുവരെ പറ്റിച്ചില്ലേ! ഏതു ട്രെയിനിലാ വരുന്നത്? സ്റ്റേഷനീന്ന് കൂട്ടാന്‍ ഞാന്‍ വരണോ... എന്താ ഡോക്ടര്‍ മിണ്ടാത്തേ?"
എങ്ങനെ മിണ്ടാനാണ്...! ഒന്നു നിര്‍ത്തി, ഒരിട കിട്ടിയിട്ടു വേണ്ടേ അങ്ങോട്ടു സംസാരിക്കാന്‍! എന്റെ മറുപടിക്കൊന്നും ചെവി കൊടുക്കാതെ അവള്‍ സംസാരിച്ചു കൊണ്ടേയിരുന്നു. അവളാണ് സുബൈദ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ചികില്‍സിച്ച ഒരു പത്താം ക്ലാസ്സുകാരി. ഇന്ന് അവള്‍ ഒരു വീട്ടമ്മയായിരിക്കുന്നു. മൂന്നു കുഞ്ഞുങ്ങളുടെ അമ്മ.
Content Highlights: dr vp gangadharan sharing experience, snehaganga column