'അന്നതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു മാനസികരോഗിയാകുമായിരുന്നോ എന്ന് ചിന്തിച്ചിട്ടുണ്ട്'

ഡോ.വി.പി.ഗംഗാധരന്‍
ഡോ.വി.പി.ഗംഗാധരന്‍

'പത്തറുപത്തഞ്ചു വയസ്സായി, എനിക്കിനി ചികിത്സയൊന്നും വേണ്ട. സാറെന്നെ വെറുതേ വിട്ടേച്ചാ മതി. ഞാന്‍ ശിഷ്ടകാലം സുഖമായി ജീവിച്ച് വീട്ടിക്കെടന്ന് മരിച്ചോളാം. സാറൊരു സഹായം മാത്രം ചെയ്തു തന്നാല്‍ മതി, എന്റെ പേര് വെട്ടിയേര്.' പത്തനംതിട്ടക്കാരി രാജമ്മയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി. ഒ.പി.യില്‍ എന്റെ ചുറ്റും നിന്നിരുന്ന നഴ്‌സുകുഞ്ഞുങ്ങള്‍ അവരുടെ അടുത്തേക്ക് നടന്നു. അവരെ തട്ടിമാറ്റിക്കൊണ്ട് രാജമ്മ പുറത്തേക്കിറങ്ങാന്‍ തുടങ്ങി. അപ്പോഴാണ് വാതില്‍ക്കല്‍ നിന്നിരുന്ന സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്. അവര്‍ രാജമ്മയുടെ കൈപിടിച്ച് അകത്തേക്കു കയറിവന്നു. പറ്റില്ല സാറേ...  ഇവള് ചികിത്സയൊന്നും വേണ്ടെന്നൊക്കെ പറയും. ഞങ്ങള്‍ക്കിവളെ വേണം. ഞങ്ങളുടെ കൊക്കിനു ജീവനുണ്ടെങ്കില്‍ ഇവളെ ഒരസുഖത്തിനും വിട്ടുകൊടുക്കില്ല...

ആരാ ഈ ഞങ്ങള്‍? എന്റെ ചോദ്യത്തിന് അവരുടെ മറുപടി പെട്ടെന്നായിരുന്നു - ഞാനും എന്റെ രണ്ടു പെണ്‍മക്കളുമാണ് സാറേ.
അവരെവിടെ എന്ന് ഞാന്‍ ചോദിക്കുന്നതിനു മുന്‍പ് ഒരു പാവാടക്കാരി മുറിയിലേക്ക് കടന്നു വന്നു. സംഭാഷണം കേട്ടിട്ടാകണം, അവള്‍ രാജമ്മയെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു- എനിക്കെന്റെ അമ്മയെ വേണം. എപ്പോഴും കൂടെ വേണം. അമ്മയില്ലാതെ എനിക്ക് കിടക്കാന്‍ പേടിയാ, രാത്രി ഒറ്റയ്ക്ക്.

Content Highlights: dr vp gangadharan column on cancer survivors

Continue reading