കഞ്ഞിവെള്ളത്തിനുണ്ട് ഇത്രയേറെ ഗുണങ്ങള്‍ ; അറിഞ്ഞിരിക്കാം

വീടുകളില്‍ എല്ലാദിവസവും ഉണ്ടാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. നമ്മളില്‍ ഭൂരിഭാഗം പേരും കുടിക്കാന്‍ മടികാണിക്കുന്ന ഒന്നുകൂടിയാണിത്. എന്നാല്‍ കഞ്ഞിവെള്ളം കുടിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ശരീരത്തിന് ഊര്‍ജം പകരാന്‍ കഞ്ഞിവെള്ളത്തിന് സാധിക്കും,
കഞ്ഞിവെള്ളത്തില്‍ വലിയ അളവില്‍ അന്നജം അടങ്ങിയിട്ടുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിന് ആവശ്യമായ മറ്റുപലതരം പോഷകങ്ങളും ഇതിലുണ്ട്. വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, ഫൈബര്‍, സിങ്ക്, മാംഗനീസ് എന്നിവയുടെ നല്ലൊരു സ്രോതസ്‌കൂടിയാണിത്. ഇതില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്.
കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും കഞ്ഞിവെള്ളം പ്രയോജനപ്പെടും. കഞ്ഞി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സ് ദഹനനാളത്തിന് ഗുണകരമാണെന്ന് നാച്ചുറല്‍ പ്രൊഡക്റ്റ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാന ഇലക്ട്രോലൈറ്റുകളും ഇതിലുണ്ട്. അതിനാല്‍ന്നെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഡി, ഇ എന്നിവയാല്‍ സമ്പന്നമായ കഞ്ഞിവെളളം മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുന്നു. കഞ്ഞിവെള്ളത്തില്‍ മുടി കഴുകുമ്പോള്‍ മുടിയെ കൂടുതല്‍ ബലമുള്ളതാക്കുന്നു.
മലബന്ധം തടയുന്നതിന് കഞ്ഞിവെള്ളം സഹായകമാണ്. ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുള്ളതുകൊണ്ട് വയറിനുള്ളിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കഞ്ഞിവെള്ളം സഹായകമാണ്.
കഞ്ഞിവെള്ളത്തിലുള്ള അന്നജം ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഗുണകരമാകുന്നുവെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും അന്നജം സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് കുടിക്കുന്നത് നല്ലതാണ്. മുഖത്തെ വരള്‍ച്ച തടയാനും കഞ്ഞിവെള്ളം ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ നിങ്ങളുടെ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Incredible Health Benefits Of Rice Water