ക്രിയേറ്റേഴ്സ്, ഗെയിമേഴ്സ്, കോളുകൾ; കോടികളൊഴുകുന്ന തിരഞ്ഞെടുപ്പ് പ്രചാരണം | Digital Democracy 06

Photo: YouTube, twitter/ Screenshot
Photo: YouTube, twitter/ Screenshot

തിരഞ്ഞെടുപ്പടുക്കുമ്പോൾ പണം കൊണ്ടുള്ള 'അയ്യരുകളി'യാണ്. തദ്ദേശ തിരഞ്ഞെടുപ്പുകൾ മുതൽ രാജ്യാധികാര നിർണയം വരെ പണം സുപ്രധാനഘടകം. ജനാധിപത്യം, ജനങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാനാർഥികൾ, ജനങ്ങളാൽ അധികാരത്തിലേറുന്നവർ... ആധുനിക പ്രചാരണ രീതികളിൽ പണം ഒഴുക്കി വോട്ടുപിടിക്കുമ്പോൾ  ഒക്കെ വെറും ഭംഗി വാക്കുകളിലേക്ക് ഒതുങ്ങും. ആദ്യകാലങ്ങളിൽ പൊതുയിടങ്ങളിൽ പ്രസംഗങ്ങളും പൊതുറാലികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുപ്പിച്ചിരുന്നിടത്ത് നിന്ന് സ്ഥിതി മാറി, ഇന്ന് അത് സോഷ്യൽ മീഡിയ പ്രചാരണങ്ങളിലേക്ക് മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ജനം ഏറെ നേരം ചെലവഴിക്കുന്ന സോഷ്യൽ പ്ലാറ്റ്ഫോമിൽ ആശയങ്ങളും പ്രചാരണ തന്ത്രങ്ങളും അണിയറയിൽ സജീവമായിത്തുടങ്ങും. കോടികൾ അതുവഴി ഒഴുകും.

തിരഞ്ഞെടുപ്പടുക്കുമ്പോൾ ഓരോ വെബ്സൈറ്റിലും ഓരോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലും പരസ്യങ്ങളും ആധിക്യമാണ്. വെബ്സൈറ്റ് അല്ലെങ്കിൽ വേറെ എന്തെങ്കിലും തുറക്കുമ്പോൾ തന്നെ രാഷ്ട്രീയ പാർട്ടികളുടെ പരസ്യങ്ങളായിരിക്കും. കാണേണ്ടതില്ല എന്ന് തീരുമാനിച്ചാലും അവ നമ്മെ അലോസരപ്പെടുത്തുവിധത്തിൽ പ്രദർശിപ്പിച്ചു കൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള പരസ്യങ്ങൾ നൽകാൻ വേണ്ടി കോടികളാണ് രാഷ്ട്രീയ പാർട്ടികൾ ഓരോ പ്ലാറ്റ്ഫോമുകൾക്ക് നൽകേണ്ടി വരുന്നത്.

Content Highlights: Social media for political campaigns funding digital democracy

Continue reading