'ആ കഥയിലെ നായിക ഞാനാണ്, അദ്ദേഹത്തിന്റെ സ്വപ്നകാമുകി, പ്രശസ്തമായ ആ ഗാനത്തിന്റെ പിറവിയുടെ നിമിത്തം'

ഓഫീസിലേക്കാണ് വിളി വന്നത്. ഫോണ്‍ കണക്റ്റ് ചെയ്യുമ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു: 'ഏതോ വല്യമ്മയാണെന്ന് തോന്നുന്നു. സാറിന്റെ ഒരു ലേഖനത്തെപ്പറ്റി സംസാരിക്കാനാണത്രേ..'
അത്ഭുതം തോന്നിയില്ല. എഴുതുന്നത് വായിച്ച് വിളിക്കാറുണ്ട് പലരും. മൊബൈല്‍ നമ്പര്‍ കയ്യിലില്ലാത്തവര്‍ ഓഫീസിലേക്കാണ് വിളിക്കുക. ചിലരൊക്കെ ആഹ്‌ളാദം പങ്കുവെക്കാന്‍, ചിലര്‍ വിമര്‍ശിക്കാന്‍, മറ്റു ചിലര്‍ പരിഭവിക്കാന്‍, ഇനിയും ചിലര്‍ വെറുതെ പാട്ടിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍. എന്താവും ഈ വല്യമ്മയുടെ ഉദ്ദേശ്യം?
Content Highlights: song inspiration secret admirer hidden love famous song unrequited love unexpected call ravi menon