ബിരിയാണിവെച്ച് കാത്തിരുന്നു, വിവാഹത്തട്ടിപ്പുകാരനെ കുടുക്കിയത് നേതാവിന്റെ മുഖസാമ്യം | രേഖാചിത്ര രചന

സ്കെച്ച് ആർട്ടിസ്റ്റ് രാജേഷ് മണിമല
സ്കെച്ച് ആർട്ടിസ്റ്റ് രാജേഷ് മണിമല

ക്രൈം സീനിൽനിന്ന് അപ്രത്യക്ഷരാവുന്ന അപരിചിതരായ പ്രതികളെ കണ്ടെത്താനായി പോലീസിനെ സഹായിക്കുന്ന ചൂണ്ടുപലകയാണ്‌ രേഖാചിത്രങ്ങൾ. ജീവിതത്തിൽ ഒരു തവണ കണ്ടയൊരാളെ കുറിച്ച് ദൃക്സാക്ഷി നൽകുന്ന വിവരണം കേട്ട് വരക്കുന്നതാണ് രേഖാചിത്രങ്ങളിൽ മിക്കതും. പ്രതിയെ തിരിച്ചറിയാനാവാതെ വഴിമുട്ടിയ പല കേസുകള്‍ക്കും രേഖാചിത്രത്തിലൂടെ തുമ്പുണ്ടാക്കി കൊടുക്കുന്നവരാണ്  സ്‌കെച്ച് ആർട്ടിസ്റ്റുകൾ. തലമുടി ശരിയായില്ല, മൂക്ക് ശരിയായില്ല എന്നൊക്കെ പറ‍ഞ്ഞ് രേഖാചിത്രങ്ങളും രേഖാചിത്ര കലാകാരൻമാരും പലപ്പോഴും സമൂഹ വിചാരണയ്ക്ക് ഇരയാവാറുണ്ട്. എങ്ങനെയാണ് രേഖാചിത്രം വരക്കുന്നത്, ഏതെല്ലാം രീതിയിലാണ് ആ ചിത്രം അന്വേഷണത്തെ സഹായിക്കുന്നത്, ഈ രീതിയിൽ ഇതുവരെ എത്ര പ്രതികളെ പിടിച്ചു, രേഖാചിത്ര സേവനമേഖലയിൽ താൻ ഇതുവരെ കടന്നു പോയ രസകരമായ സംഭവങ്ങളെ കുറിച്ചും മുന്നൂറിലധികം രേഖാചിത്രങ്ങള്‍ വരച്ച പോലീസിലെ രേഖാചിത്ര കലാകാരനായ കോട്ടയം എസ്.ഐ. രാജേഷ് മണിമല സംസാരിക്കുന്നു

ഒരാളെ നോക്കി വരക്കാം, ഓര്‍മ്മയില്‍നിന്ന് വരക്കാം, ഭാവനയില്‍ നിന്ന് വരക്കാം. പക്ഷെ, ഒന്നോ രണ്ടോ വട്ടം മാത്രം ഒരു മിന്നായം പോലെ കണ്ട ഒരാളെ കുറിച്ചുള്ള വേറൊരാളുടെ വര്‍ണ്ണന കേട്ടു വരക്കുക എന്നത് അസാധ്യമായ കാര്യമായി തോന്നാറുണ്ട്. എങ്ങനെയാണ് ഇത് സാധിക്കുന്നത്. 

Content Highlights: Service story interview sketch artist Rajesh manimala Nileena Atholi, Robbery fake complaint,Si

Continue reading