കറന്റ് വന്നപ്പോള്‍ ഓടിരക്ഷപ്പെട്ട യക്ഷിയും ജിന്നും | നമ്മളങ്ങനെ നമ്മളായി

പ്രതികാരദാഹിയായ കള്ളിയങ്കാട്ട് നീലിയേയോ പനച്ചിപ്പാറ യക്ഷിയേയോ കുറിച്ച് കേട്ട ആരെങ്കിലും പുതിയ തലമുറയിലുണ്ടോ? എത്ര പേര്‍ക്ക് ബ്രഹ്മരക്ഷസ്സിനെക്കുറിച്ചറിയാം? ജിന്നോ ശെയ്ത്താനോ കൂടിയവരെ നേരിട്ടുകണ്ടിട്ടുണ്ടോ നിങ്ങള്‍ ? 'ഒടിയന്‍' എന്ന പേര് കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ തുടുത്ത മുഖമല്ലാതെ മറ്റെന്തെങ്കിലും മനസ്സില്‍വരാറുണ്ടോ ? രാത്രി ഒരു വാഴയിലയനങ്ങിയാല്‍, ഇരുട്ടില്‍ ഒരു പൂച്ച പതുങ്ങിയാല്‍, കുറ്റിച്ചെടികള്‍ക്കും വാഴയിലകള്‍ക്കും പ്രേതരൂപം സങ്കല്‍പിച്ച് ഞെട്ടിയിരുന്ന ഒരു തലമുറയെ നിങ്ങള്‍ക്ക് സങ്കല്‍പിക്കാനാവുമോ ?
Content Highlights: nammalangane nammalayi column electricity impact vimal kottakkal social light evolution humanhistory