'അതൊരു മാലയാണ്, അധികമാരും ധരിക്കാത്ത മാല, അതിന്റെ അവകാശിയെ തേടാന്‍ ദേവിന് തോന്നിയാല്‍...'

വര: മനോജ് കുമാർ തലയമ്പലത്ത്
വര: മനോജ് കുമാർ തലയമ്പലത്ത്

അവന്‍മാര്‍ സമയം നീട്ടുകയാണ്, എന്തോ കളി നടക്കുന്നുണ്ട്. കോള്‍ കട്ട് ചെയ്തുകൊണ്ട് ബോബു മാര്‍ട്ടിയോടായി പറഞ്ഞു. എന്നിട്ട് എഴുന്നേറ്റ് ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നു. ഒരു സിഗരറ്റിന് തീ കൊടുത്ത്, സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച കൈവരിയില്‍ പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു.അപ്പോള്‍ കൊച്ചിയിലെ സ്റ്റേഡിയം മനസിലേക്ക് വന്നു.  

അവിടെയിപ്പോ അകത്തും പുറത്തും ജനസമുദ്രമായിരിക്കും. 
ഒരു ക്ലീഷേ ഡയലോഗ് അയാളുടെ ഉള്ളില്‍ ഉരുവിട്ടുകൊണ്ട് കടന്നുപോയി.
കാര്യങ്ങള്‍ കൈവിട്ടുപോകുമോ. മനസ് നിറയെ അശുഭ ചിന്തകളാണ്.. അരമണിക്കൂര്‍ കൂടി സമയം നീട്ടാന്‍ തീരുമാനിച്ചെങ്കില്‍ അവര്‍ക്ക് മുന്നില്‍ വെറെ എന്തോ പ്ലാന്‍ കൂടിയുണ്ട്. തനിക്ക് മുന്നില്‍ ഇനിയുളളത് അരമണിക്കൂറിന്റെ ദൈര്‍ഘ്യം. വിധി നിര്‍ണായകമായ ടൈം. 
കളിക്കളത്തിലാണെങ്കില്‍ അരമണിക്കൂര്‍ എക്‌സ്ട്രാ ടൈമാണ്. നോക്കൗട്ട് മത്സരങ്ങളിലാണ് 90 മിനിറ്റ് ഇരുകളിക്കൂട്ടങ്ങളും തുല്യതപാലിച്ചാല്‍ പിന്നെയൊരു അരമണിക്കൂര്‍ ലഭിക്കുന്നത്. സമനില എന്നൊന്ന് അവിടെയില്ല. എക്‌സ്ട്രാ ടൈം കഴിഞ്ഞാല്‍പിന്നെ പെനാല്‍ട്ടി ഷൂട്ടൗട്ടാണ്. ഇവിടെ അതുണ്ടാകുമോ, അതോ അരമണിക്കൂറിനുള്ളില്‍ കളി ശുഭപര്യവസായിയായി അവസാനിക്കുമോ, എന്തായാലും എന്തെങ്കിലുമൊരു ഫലം കാണും. ഒന്നുകില്‍ താന്‍  അല്ലെങ്കില്‍ അവര്‍ ജയിക്കും. സമനില എന്നൊന്നില്ല. തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, അവര്‍ക്ക് ഏറെയുണ്ട് താനും. അതാണ് തന്റെ ട്രംപ്കാര്‍ഡ്.
സിറ്റി പോലീസ് കമ്മീഷണര്‍ ദേവ് മിടുക്കനാണ്. ഒരു നൂലിട്ടുകൊടുത്താല്‍ അതിലൂടെ കയറി ലക്ഷ്യത്തിലെത്താനും അതുകൊണ്ട് വലനെയ്തു കുടുക്കാനും മിടുക്കന്‍. നഗരത്തിലെ ക്രൈം കുറച്ചുകൊണ്ടുവരാനും ആയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ കൊണ്ട് ഈ നാടകം പൊളിക്കാന്‍ ദേവിനാകുമോ... അയാളുടെ ചിന്ത കാടുകയറാന്‍ തുടങ്ങി

Content Highlights: 90 Minutes: Chapter 5 - Sports Thriller

Continue reading