'ഇനി ഒരു പെണ്ണിന്റെയും ദേഹത്ത് അവന്‍ കൈവയ്ക്കില്ല, അതിനുവേണ്ടത് ഞാന്‍ കൊടുത്തല്ലോ'

ബാബു അബ്രഹാമിന്റെ മാതാവ് മക്കൾക്കൊപ്പം
ബാബു അബ്രഹാമിന്റെ മാതാവ് മക്കൾക്കൊപ്പം

ആ മെയ് മാസത്തില്‍ പരീക്ഷാഫലം വന്നപ്പോള്‍ ഞാന്‍ എട്ടിലേക്കു കയറി. വികാരിയച്ചന്റെ വെപ്പുകാരനായിരുന്ന ജെയിംസും ഞാനും ഒരേ ക്ലാസ്സിലായി. വികാരിയായി സ്ഥാനക്കയറ്റം കിട്ടിയ, പുതിയതായി വന്ന കൊച്ചച്ചന്‍ അമ്മയേയും ഞങ്ങളെയും ഏറെ കരുതലോടെയാണ് കണ്ടത്. 

കുടുംബനാഥന്മാര്‍ മാത്രം പങ്കെടുക്കുന്ന ഇടവക പൊതുയോഗത്തില്‍ അമ്മയ്ക്ക് പങ്കെടുക്കാനാവും എന്ന തീരുമാനമെടുത്തതും ആ അച്ചനായിരുന്നു. അപ്പന്റെ അപ്പന്‍ അടങ്ങുന്ന ഇടവകയിലെ പ്രമാണിമാര്‍ ആ തീരുമാനത്തെ പാപമെന്നു പറഞ്ഞ് എതിര്‍ത്തപ്പോഴും വികാരിയച്ചന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. 

Content Highlights: A story of a mother`s resilience and fight for her family`s survival

Continue reading