'ഇന്ന് മതസ്‌നേഹവും പാര്‍ട്ടി സ്‌നേഹവുമാണ്; ബലിയാടാകാന്‍ ഞങ്ങളെപ്പോലെ കുറച്ചുപേര്‍ ഉണ്ടല്ലോ'

#ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.)
പ്രതീകാത്മക ചിത്രം | പി.ടി.ഐ.
പ്രതീകാത്മക ചിത്രം | പി.ടി.ഐ.

പഞ്ചാബ് മെയില്‍ മൂന്നാം ദിവസം ഞങ്ങളെ ഫിറോസ്പൂരില്‍ കൊണ്ടെത്തിച്ചു. ഇത്തവണ കുടുംബസമേതം തന്നെയാണ് പോയത്. അതിനുള്ള അനുവാദം എഴുത്ത് മുഖാന്തരം ആദ്യമേ വാങ്ങിയിരുന്നു. ഏതൊരു പുതിയ യൂണിറ്റിലേക്ക് പോകുമ്പോഴും അവിടുത്തെ കമാന്‍ഡിങ് ഓഫീസര്‍ക്ക് ഔദ്യോഗികമായി ഒരു കത്തെഴുതും. അതില്‍ ഒരു സ്വയം പരിചയപ്പെടുത്തല്‍ ഉണ്ടായിരിക്കും. പുതുതായി വീട് കിട്ടുന്നത് വരെ ഓഫീസര്‍ മെസ്സിലെ ഗസ്റ്റ് റൂമില്‍ താമസസൗകര്യം ഒരുക്കും.

രാവിലെ അഞ്ചുമണിക്കാണ് ഫിറോസ്പൂര്‍ കണ്ടോണ്‍മെന്റില്‍ ചെന്നിറങ്ങിയത്. പ്രകാശഭരിതമായ വലിയൊരു നഗരത്തില്‍ നിന്നും മങ്ങിയ വെളിച്ചം മാത്രമുള്ള മറ്റൊരു സ്ഥലത്തേക്ക്. അതിര്‍ത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ അവിടെയൊക്കെ കൂടുതല്‍ പ്രകാശഭരിതമാക്കുന്നത് ഉചിതമല്ല. എവിടെ നോക്കിയാലും ഒരു അതിര്‍ത്തി നഗരത്തിന്റെ തോന്നല്‍ വരുന്നുണ്ടായിരുന്നു.

Content Highlights: Lieutenant Colonel Surendran M.K. writes on Operation Parakram memories

Continue reading