അംഗവൈകല്യമുള്ള ജൂനിയര്‍ ക്യാപ്റ്റന്‍ പുതിയ ചുമതലയേല്‍ക്കുമ്പോള്‍ | ജീവിതം എന്ന തീക്കടൽ 20

വല്ലാത്തൊരു ആവേശത്തോടുകൂടിയാണ് പിപ്പരിയയില്‍ ട്രെയിന്‍ ഇറങ്ങിയത്. ഒരു ട്രെയിനിങ്ങ് സെന്ററിന്റെ ക്വാര്‍ട്ടര്‍ മാസ്റ്ററായി ചുമതല ഏറ്റെടുക്കാന്‍ പോവുകയാണ്. മുന്‍കൂട്ടി അറിയിച്ചത് പ്രകാരം ഞങ്ങളെ സ്വീകരിക്കാന്‍ സ്റ്റേഷനില്‍ ആര്‍മി എജുക്കേഷന്‍ കോര്‍ അഥവാ എ.ഇ.സി. അസോസിയേഷന്റെ ഒരു ടൊയോട്ടാ ക്വാളിസ് കാര്‍ വന്നിരുന്നു. അസോസിയേഷന്റെ വാടകക്ക് ഓടുന്ന കാര്‍ ആയിരുന്നു അത്. ആര്‍മിയുടെ ഓരോ വിഭാഗത്തിനും അവരവരുടെ അസോസിയേഷന് ഉണ്ട്. അത് ആ വിഭാഗത്തിലെ ജവാന്മാരുടെയും വിരമിച്ചവരുടെയും ക്ഷേമത്തിനുവേണ്ടിയുള്ളതാണ്. 'ക്വാളിസ്' കാറിനെ ഞാന്‍ 'കോളിസ്' എന്ന് ഉച്ചരിച്ചതിന് പിന്നീട് ശ്രീരാഗ് ആ കാര്‍ കാണുമ്പോഴൊക്കെ 'ഡാഡിയുടെ കോളിസ് കാര്‍ അതാ'എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അവന് ചെറുപ്പത്തിലെ എല്ലാ വണ്ടികളെയും കുറിച്ച് നല്ലവണ്ണം അറിയാമായിരുന്നു.
അസമയത്ത് വരുന്നവര്‍ക്കും പോകുന്നവര്ക്കുമായി് പിപ്പരിയയില്‍ ആര്‍മിയുടെ ഒരു ട്രാന്‍സിറ്റ് ക്യാമ്പുണ്ട്. ഡ്രൈവര്‍ക്ക് കിട്ടിയിരുന്ന നിര്‍ദ്ദേശപ്രകാരം ആദ്യം അവിടേക്ക് കൊണ്ടുപോയി ചായസല്‍ക്കാരം കഴിഞ്ഞ് മേലോട്ടേക്കുള്ള യാത്രയായി. ദുര്‍ഘടമായ ഹില്‍ ഡ്രൈവിംഗ് ആണ്. ജമ്മുവിലുള്ളപ്പോള് ഞാന്‍ ഇങ്ങനെയുള്ള വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കുടുംബസമേതം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യാത്ര.
Content Highlights: Lieutenant Colonel Surendran M.K writes Jeevitham enna theekkadal