പിന്നീടൊരിക്കലും ജാസി ഗിഫ്റ്റിനെ ഞാനോ ജാസി എന്നെയോ വിളിച്ചില്ല, അതോടെ പാട്ടെഴുത്തെന്ന മോഹം മങ്ങി

MARUPURAM
#ജസീന റഹീം
ജസീന റഹീമും കവിതാ സമാഹാരത്തിന്റെ കവറും
ജസീന റഹീമും കവിതാ സമാഹാരത്തിന്റെ കവറും

പ്പോഴായിരുന്നു എഴുത്തിന്റെ തുടക്കം? എങ്ങനെയാണ് എഴുതി തുടങ്ങിയത്?
കുടുംബത്തിന്റെ പിന്തുണയോട് കൂടിയാണോ എഴുതുന്നത്?
എഴുത്തുമായി ബന്ധപ്പെട്ട് നിരന്തരം നേരിടുന്ന ചോദ്യങ്ങളില്‍ ചിലതാണിത്.
ഇതില്‍ ആദ്യത്തെ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പലതാണ്. കാരണം ആ ചോദ്യങ്ങളിലേക്ക് സ്വയം സഞ്ചരിക്കുമ്പോള്‍ പണ്ടു പണ്ടേ ഞാന്‍ എഴുതിത്തുടങ്ങിയതാണെന്നൊരു തോന്നല്‍. അങ്ങനെയൊരു തോന്നല്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സത്യത്തില്‍ ഞാനൊന്നും എഴുതിയിട്ടില്ല താനും. പക്ഷേ, എഴുത്തും വായനയുമായി പുലബന്ധം പോലും ഇല്ലാതിരുന്ന കാലത്തേ ഉള്ളില്‍ മുനിഞ്ഞ് കത്തിയ അക്ഷരവെട്ടം ഈ നിമിഷങ്ങളുടെ സാക്ഷ്യത്തില്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഇത് സംഭവിക്കേണ്ടതായിരുന്നു എന്ന
ഉത്തമബോധ്യം ഇന്നെനിക്കുണ്ട്.

പഠിക്കാനായി കായംകുളത്ത് നിന്ന് ട്രെയിനിലായിരുന്നു കൊല്ലം എസ്.എന്‍ കോളേജിലേക്ക് പോയിക്കൊണ്ടിരുന്നത്. ട്രെയിനില്‍ ധാരാളം കൂട്ടുകാരുണ്ടായിരുന്നു. അങ്ങനെയാണ് സുബിതയെ ഞാന്‍ പരിചയപ്പെടുന്നത്. കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിനായി പോയിക്കൊണ്ടിരുന്ന സുബിത ട്രെയിനില്‍ തന്നെ സ്ഥിരമായി കൊല്ലത്തേക്ക് പോയിക്കൊണ്ടിരുന്ന ഒരു യുവാവുമായി പ്രണയത്തിലായി. എഴുതുകയും വായിക്കുകയും ചെയ്യുന്ന വിവരമുള്ള കാമുകന്‍ സുബിതയ്ക്ക് പല കവിതകളും എഴുതിക്കൊടുത്തെങ്കിലും പുള്ളിക്കാരിക്ക് യാതൊന്നും മനസ്സിലായില്ല. ഒടുവില്‍ ചില കവിതകള്‍ എനിക്ക് വായിക്കാന്‍ തന്നു. കുറച്ചൊക്കെ എനിക്ക് മനസ്സിലായി. കുറച്ച് കൂടി ഭാവന കലര്‍ത്തി സുബിതയ്ക്ക് കവിതകള്‍ ഞാന്‍ വിശദീകരിച്ച് കൊടുത്തു. കോളേജ് മാഗസിനിലേക്ക് സൃഷ്ടികള്‍ ആവശ്യപ്പെട്ടുള്ള അറിയിപ്പ് ലഭിച്ചപ്പോള്‍ സുബിത വഴി കാമുകനോട് ഞാനൊരു കവിത ആവശ്യപ്പെട്ടു. കാമുകന്‍ എഴുതി നല്‍കിയ ഇംഗ്ലീഷ് കവിത കണ്ട് യാതൊന്നും പിടികിട്ടാതെ ഞാന്‍ കണ്ണും മിഴിച്ച് നിന്നു. പക്ഷേ, അര്‍ഥമറിയാത്ത ആ കവിത ഞാന്‍ ഉപേക്ഷിച്ചില്ല. മാഗസിനിലേക്ക് ആ കവിത നല്‍കുകയും സൈക്കിള്‍ എന്ന കവിത എന്റെ പേരില്‍ അന്ന് അച്ചടിച്ച് വരികയും ചെയ്തു. അതോടെ സഹപാഠികള്‍ക്കിടയില്‍ ഇംഗ്ലീഷ് എഴുത്തുകാരിയെന്ന നിലയില്‍ എനിക്കല്‍പ്പം വിലയും നിലയുമുണ്ടായി. അങ്ങനെയാണ് ആദ്യമായി എന്റെ പേര് ഒരു മാഗസിനില്‍ അച്ചടിച്ച് വരുന്നത്.

Content Highlights: Jasina Rahim Malayalam literature writer poet author writing journey Kadavaval Covid Ente Gandharvan

Continue reading