ആന്റിബയോട്ടിക്കിനെ ചെറുത്ത് രോഗാണുക്കൾ; ലോകത്തെ അഞ്ചിലൊന്ന് മരണം ഇന്ത്യയിൽ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: ആന്റിബയോട്ടിക് മരുന്ന് ഫലിക്കാത്ത അണുബാധകാരണം ലോകത്തുണ്ടാകുന്ന മരണത്തിൽ അഞ്ചിലൊന്നും ഇന്ത്യയിൽ. ലോകത്ത് ഒരുവർഷം 47 ലക്ഷത്തിലധികം പേരും ഇന്ത്യയിൽ 9.87 ലക്ഷം പേരുമാണ് ഇങ്ങനെ മരിക്കുന്നത്. ‘ദ ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച 2021-ലെ കണക്കാണിത്, പുതിയ കണക്ക് പുറത്തുവന്നിട്ടില്ല.

മരുന്നു കഴിച്ചിട്ടും രോഗം കുറയുന്നില്ലേ?ഈകാര്യങ്ങളിൽ ജാഗ്രതവേണം|അതിരു വിടരുത് ആന്റിബയോട്ടിക് 01 

ജക്കാർത്തയിൽ തുടങ്ങിയ ഏഷ്യ-പസഫിക് സമ്മേളനം ഈ പ്രശ്നം ചർച്ചചെയ്തു. ഇൻഡൊനീഷ്യൻ ആരോഗ്യമന്ത്രാലയവും ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരേ പ്രവർത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മയായ റിയാക്ട് ഏഷ്യ-പസഫിക്കും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. റിയാക്ട് ഏഷ്യ-പസഫിക് അധ്യക്ഷനും കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ. എസ്.എസ്. ലാൽ സമ്മേളനത്തിൽ ആമുഖപ്രഭാഷണം നടത്തി.

ഇങ്ങനെപോയാൽ ലക്ഷക്കണക്കിന് ജീവൻ നഷ്ടപ്പെടാം;അടിയന്തര ഇടപെടൽ അനിവാര്യം|അതിരുവിടരുത് ആന്റിബയോട്ടിക്-2 

രോഗാണുക്കൾ മരുന്നുകളെ ചെറുക്കാൻ ശേഷിനേടുന്ന അവസ്ഥയാണ് മരുന്നുപ്രതിരോധം (ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്). ലോകത്തെ ഇത്തരം 47 ലക്ഷം മരണങ്ങളിൽ 11.4 ലക്ഷത്തിനും നേരിട്ടുള്ള കാരണം മരുന്ന് ഫലിക്കാതിരുന്നതാണ്. ഇന്ത്യയിൽ ഇത് 2.67 ലക്ഷമാണ്. സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയ, ഇ-കോളി, ക്ലെബ്‌സിയെല്ല എന്നീ ബാക്ടീരിയകളാണ് കൂടുതൽ മരണത്തിനിടയാക്കിയത്.

ആന്റിബയോട്ടിക്: കേരളത്തിന്റെ പ്രതിരാേധ പ്രവർത്തനം എവിടെയെത്തി?‌ | അതിരു വിടരുത് ആന്റിബയോട്ടിക് 03

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം രോഗാണുക്കൾ മരുന്നിനുമേൽ ആർജിക്കുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ). ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നത്. മരുന്ന് ഫലിക്കാതായാൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും. ആന്റിബയോട്ടിക് പ്രതിരോധംമൂലം ഒരുവർഷം ലോകത്ത് 10 ലക്ഷം ആളുകൾ മരിക്കുന്നതായാണ് കണക്കാക്കുന്നത്.

ആന്റിബയോട്ടിക്കുകൾ അരുതെന്നല്ല; ഉപയോഗത്തിൽ കരുതൽ വേണമെന്നാണ് | അതിരു വിടരുത് ആന്റിബയോട്ടിക് 04

Content Highlights: Antibiotic resistance in India contributes to one-fifth of global AMR deaths, with 987,000 fatalities annually, highlighting a critical health challenge.