നൈറ്റ് ഡ്യൂട്ടിയിൽ ഉറക്കം മാറ്റാൻ, രാത്രികാല ഡ്രൈവിങ്ങിന്; ശീലങ്ങൾ ഓറൽ കാൻസറിലേക്ക് എത്തുമ്പോൾ

DOCTORS DIARY
#ഡോ.ദീപ്തി ടി.ആർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പോലീസുകാരല്ലേ, ഫിസിക്കലി ഏറ്റവും ഫിറ്റായ ആളുകളല്ലേ എന്നാണ് അധികപേരും ചിന്തിക്കുക. ഒരുപാട് പരീക്ഷയെല്ലാം എഴുതി ഫിസിക്കൽ ടെസ്റ്റ് ഒക്കെ പാസായി വന്നവരാണല്ലോ, അതുകൊണ്ടുതന്നെ തങ്ങൾക്കൊന്നും വരില്ല എന്ന ധാരണ എന്നെ കാണാൻ വന്ന രാജേഷിനും (പേര് യഥാർഥമല്ല) ഉണ്ടായിരുന്നു.

കവിളിൽ ചെറിയൊരു മാറ്റം കണ്ടപ്പോഴാണ് ഭാര്യ ഡോക്ടറെ കാണിക്കാമെന്ന്  പറഞ്ഞ് കൂട്ടിക്കൊണ്ടുവന്നത്. പരിശോധിച്ചു നോക്കിയപ്പോൾ ചുവന്ന പാട് മാത്രമല്ല ചെറിയൊരു പുണ്ണ് കൂടെയായിട്ടുണ്ട് . എന്താണെങ്കിലും ബയോപ്സി ചെയ്യണം എന്നു പറഞ്ഞപ്പോൾ, അതൊട്ടും  അംഗീകരിക്കാൻ പറ്റാത്ത പോലെയായിരുന്നു  രാജേഷിന്റെ നിൽപ്പ്.

Content Highlights: oral cancer awareness month, symptoms and treatment

Continue reading