ഗര്‍ഭിണിയായിരുന്ന എന്റെ വയറ്റത്തു കൈവെച്ച്‌ അദ്ദേഹം പറയുമായിരുന്നു, ഇവനെ ഡോക്ടറാക്കണം | സ്‌നേഹഗംഗ

ഡോ. വി.പി. ഗംഗാധരന്‍|  മാതൃഭൂമി
ഡോ. വി.പി. ഗംഗാധരന്‍| മാതൃഭൂമി

വര്‍ഷത്തെ നീറ്റ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2023 നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് കേരളത്തില്‍ നിന്നുള്ള ഗംഗാധരന്! ആദ്യത്തെ 40 റാങ്കില്‍ കേരളത്തില്‍നിന്നുള്ള പത്തുപേര്‍ ഇടം നേടി.അതില്‍ ഏഴുപേരും പെണ്‍കുട്ടികള്‍. കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഗംഗാധരനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഗംഗാധരന്റെ വീട്ടിലെത്തി വിദ്യാഭ്യാസ മന്ത്രി അഭിനന്ദനം അറിയിച്ചു...

എനിക്കു വിശ്വസിക്കാനാകുന്നില്ല! ഒന്നാം റാങ്കോ! എനിക്കോ! എല്ലാ ദിനപത്രങ്ങളിലും ഒന്നാം പേജില്‍ത്തന്നെ ചിരിച്ചു കൊണ്ടിരിക്കുന്ന എന്റെ മുഖം. പത്രങ്ങളും ഒരു മലയാളിയുടെ വിജയത്തില്‍ ആഹ്ലാദിക്കുകയാണ്. പത്രങ്ങള്‍ വിവിധ തലക്കെട്ടില്‍ വാര്‍ത്തയെഴുതി. വിജയിക്ക് അമ്മയുടെ ചക്കരമുത്തം, ആഹ്ലാദം പങ്കുവെച്ച് അച്ഛന്‍ മധുരം നല്‍കുന്നു. പത്താം ക്ലാസ്സില്‍ രണ്ടു വട്ടം തോറ്റിട്ടും പതറാതെ മുന്നേറിയ ഗംഗാധരന്‍! റാങ്ക് മെച്ചപ്പെടുത്തി രണ്ടാം പ്രാവശ്യം വിജയിച്ചു മുന്നേറിയ ഒരു കൊച്ചുമിടുക്കന്‍, തെരുവുവിളക്കിനടിയില്‍ ഇരുന്ന് പഠിച്ച് റാങ്ക് നേടിയ നാട്ടുകാരുടെ കൊച്ചു ഗംഗ, പകല്‍ തട്ടുകട, രാത്രി പഠനം-ഒന്നാം റാങ്ക് നേടി കൊച്ചുമിടുക്കന്‍. കോച്ചിങ് സെന്ററിലൊന്നും പോകാതെ ഒന്നാം റാങ്ക്, അമ്മയാണ് ഗുരു! കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലെ
എ.ഐ.ഐ.എം.എസിലേക്ക്... തലക്കെട്ടുകള്‍ അങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടിരുന്നു.

Content Highlights: dr vp gangadharan sharing experience snehaganga column

Continue reading