ചേച്ചിക്കും കുടുംബത്തിനും വേണ്ടി ജീവിച്ച അനുജത്തി, ഒടുവിൽ കാൻസർ അവളെ കവർന്നപ്പോൾ

മറ്റുള്ളവർക്ക് വേണ്ടി ഓടിനടക്കുന്ന ഒട്ടേറെ പേരെ നമ്മൾ കാണാറുണ്ട്. അവർ പലർക്കും പ്രിയപ്പെട്ടവരുമായിരിക്കും. എല്ലാവർക്കും വേണ്ടി അവർ എല്ലാം ചെയ്യും. പക്ഷേ തിരക്കുകൾക്കിടയിൽ മിക്കപ്പോഴും അവർ അവരുടെ കാര്യം മറക്കും. ഇന്ന് പറയാനുള്ളത് അനുവിന്റേയും ബിനുവിന്റേയും ജീവിതമാണ്.
ഡിസംബർ മാസം. അത്യാവശ്യം തിരക്കുള്ള ദിവസമായിരുന്നു അന്ന്. ഇരട്ടകളാണെന്ന് തോന്നിപ്പിക്കുന്ന രണ്ട് സഹോദരിമാർ ക്ലിനിക്കിലേക്ക് വന്നു. ഒരാൾ വളരെ ആത്മധൈര്യത്തോടുകൂടിയും മറ്റേയാൾ എന്തോ കുറ്റം ചെയ്തത് പോലെയുള്ള മുഖഭാവത്തിലുമാണ് കയറിവന്നത്.
Content Highlights: dr deepthi tr column on cancer patients