'അർബുദലക്ഷണങ്ങൾ കണ്ടിട്ടും നേരത്തേ ചികിത്സിക്കാതിരുന്നതുകൊണ്ടു മാത്രം ജീവൻ നഷ്ടമായ രണ്ട് അമ്മമാർ'

കാൻസറിനെക്കുറിച്ച് നമ്മൾ കേൾക്കാത്ത ദിവസങ്ങളില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഓരോ ദിവസവും അത്രയധികം കാൻസർ കേസുകൾ സമൂഹത്തിൽ കണ്ടുപിടിക്കപ്പെടുന്നുണ്ട്. കാൻസർ ആയിരിക്കാമെന്ന് അറിഞ്ഞിട്ടും പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഉദാസീനത കാണിക്കുന്ന ആളുകളുടെ എണ്ണം കുറയുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരം. അത്തരം രണ്ടു ജീവിതങ്ങളാണ് ഇന്ന് എന്റെ ഓർമയിലേക്ക് കടന്നുവരുന്നത്.
ആദ്യ സംഭവം ഏകദേശം ഒരു വർഷം മുമ്പാണ് നടക്കുന്നത്. കോവിഡൊക്കെയൊന്ന് തണുത്ത സമയം..
Content Highlights: doctors diary column on world cancer day