ബീറ്റ്‌റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കാറുണ്ടോ ; ഗുണങ്ങളിങ്ങനെ

നമ്മുടെ ഭക്ഷണത്തില്‍ ജ്യൂസുകള്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. പഴങ്ങള്‍ പോലെ തന്നെ പച്ചക്കറി കൊണ്ടുള്ള ജ്യൂസുകളും ആരോഗ്യപ്രദമാണ്. ബീറ്റ്‌റൂട്ടും നെല്ലിക്കയും ഉപയോഗിച്ചുള്ള ജ്യൂസും ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ബീറ്റ്‌റൂട്ടും നെല്ലിക്കയും വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസാണ്. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
ബീറ്റ്റൂട്ടില്‍ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ്സ് രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഗുണകരമാണ്. അതിനാല്‍ ബീറ്റ്‌റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നാനും സഹായിക്കും. ഇത് ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും അസിഡിറ്റി തടയാനും ഇത് കുടിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ഫൈബറാണ് ഇതിന് സഹായിക്കുന്നത്. ഇരുമ്പിന്റെ കലവറയാണ് ബീറ്റ്‌റൂട്ടും നെല്ലിക്കയും. അതിനാല്‍ വിളര്‍ച്ചയുള്ളവര്‍ ബീറ്റ്‌റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
നാരുകള്‍ ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലൊരു ഭക്ഷണമാണ്. ഇതിലെ വിറ്റാമിന്‍ സി ചര്‍മത്തിന്റ ആരോഗ്യം മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: reasons to have beetroot amla juice