ക്ഷീണവും എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടലും ; മഗ്നീഷ്യം കുറഞ്ഞാല്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് മഗ്നീഷ്യം. മഗ്നീഷ്യം കുറഞ്ഞാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.പേശികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഇതിനേറെ പങ്കുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും മഗ്‌നീഷ്യം ആവശ്യമാണ്. മഗ്‌നീഷ്യത്തിന്റെ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചിയാവിത്തുകള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡും മഗ്നീഷ്യവും ഇതിലടങ്ങിയിട്ടുണ്ട്. ഒരു വാഴപ്പഴത്തില്‍ നിന്നും 32 മൈക്രോഗാം മഗ്‌നീഷ്യം ലഭിക്കും. കൂടാതെ ഇവയില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു.
ഇലക്കറികളില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ബദാം കഴിച്ചാലും മഗ്നീഷ്യം ലഭിക്കും.30ഗ്രാം ബദാമില്‍ നിന്നും 80 മൈക്രോഗാം മഗ്‌നീഷ്യം ലഭിക്കും. മുരിങ്ങയിലയും മഗ്നീഷ്യത്തിന്റെ സ്രോതസാണ്. മത്തങ്ങാ വിത്തിലും ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്‌നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. അവക്കാഡോ നല്ലൊരു മഗ്നീഷ്യം സ്രോതസാണ്. ഇതില്‍ പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: magnesium-Rich Foods For Stronger Bones And Better Health