വിശപ്പ് കുറയ്ക്കാനും ചര്‍മം തിളങ്ങാനും പിസ്ത മില്‍ക്ക് കുടിക്കാം

ബദാം മില്‍ക്ക് കുടിയ്ക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അതുപോലെതന്നെ ഗുണമുള്ള ഒന്നാണ് പിസ്താ മില്‍ക്ക്. നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, കാത്സ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ എ, ബി 6, കെ, സി, ഇ എന്നിവയുടെ മികച്ച സ്രോതസാണിത്. വളരെ കലോറി കുറഞ്ഞ ഭക്ഷണം കൂടിയാണിത്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പിസ്താ മില്‍ക്ക് പതിവാക്കാം. വിശപ്പ് നിയന്ത്രിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിക്കുന്നതിനാല്‍ പിസ്ത യുവത്വം നിലനിര്‍ത്താനും ചര്‍മത്തിന് തിളക്കം പ്രദാനം ചെയ്യാനും ഗുണം ചെയ്യും.
ഇതിലെ ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. നാരുകള്‍ ധാരാളം അടങ്ങിയ പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഗുണം ചെയ്യും.കുടലിന്റെ പ്രവര്‍ത്തനവും മികച്ചതാക്കും.
ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാല്‍ പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. പിസ്താ മില്‍ക്ക് പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഇയും ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ ബിയും ഇരുമ്പും അടങ്ങിയ പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാനും ക്ഷീണം അകറ്റാനും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: health benefits of consuming pistachio milk