വിറ്റാമിന്‍ സിയും ബിയും ഒരുപോലെ ലഭിക്കാന്‍ ഇവ കഴിക്കാം

ശരീരത്തിന് ഏറെ ആവശ്യമായവയാണ് വിറ്റാമിനുകള്‍. അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി കൂട്ടാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും വിറ്റാമിനുകള്‍ ശരീരത്തെ സഹായിക്കുന്നു. ശരീരത്തിന്റെ ഊര്‍ജനില നിലനിര്‍ത്താനും എല്ലുകളുടേയും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം വിറ്റാമിന്‍ ബി, സി എന്നിവ ഗുണം ചെയ്യും. വിറ്റാമിന്‍ ബിയും വിറ്റാമിന്‍ സിയും ഒരുപോലെ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
അവക്കാഡോ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അവക്കാഡോ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ ബി 6 , വിറ്റാമിന്‍ സി എന്നിവയുടെ നല്ലൊരു സ്രോതസുകൂടിയാണിത്.
ബ്രോക്കോളി കഴിക്കുമ്പോഴും വിറ്റാമിന്‍ സിയും വിറ്റാമിന്‍ ബിയും ഒരുപോലെ ലഭിക്കും. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഇതിനുണ്ട്. ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യവും ഇത് മെച്ചപ്പെടുത്തും.
ചീര വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് . വിറ്റാമിന്‍ എ, സി, കെ, അയേണ്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ചീരയില്‍ വിറ്റാമിന്‍ ബി 9 ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയുടെ മികച്ച സ്രോതസാണ് ഓറഞ്ച്. ഇതിലും വിറ്റാമിന്‍ സിയും വിറ്റാമിന്‍ ബിയും ഒരുപോലെ അടങ്ങിയിട്ടുണ്ട്. ചുവന്ന കാപ്‌സിക്കവും വിറ്റാമിനുകളുടെ നല്ലൊരു കലവറയാണ്. 100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 127 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് റെഡ് ബെല്‍ പെപ്പറില്‍ 93% വിറ്റാമിന്‍ എ, 22% വിറ്റാമിന്‍ ബി6, 17% ഫോളേറ്റും അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: superfoods packed with both vitamin b and vitamin c