മദ്യം മാത്രമല്ല ഭക്ഷണത്തിലെ ഈ ഘടകങ്ങളും കരള്‍ കേടാക്കാം; അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം

കരളിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മര്‍മപ്രധാനമായ കാര്യമാണ്. എന്നാല്‍ പല കാരണങ്ങളാലും കരളിന്റെ ആരോഗ്യം മോശമാകും. ആരോഗ്യകരമായ ഭക്ഷണശീലം അത്യന്താപേക്ഷിതമായ കാര്യമാണ്.
മദ്യം മാത്രമേ കരളിന്റെ ആരോഗ്യം നഷ്ടപ്പെടുത്തു എന്നാണ് പലരുടേയും തെറ്റിദ്ധാരണ. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം ഇന്ന് പലരെയും ബാധിക്കുന്നുണ്ട്. കരളിന്റെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഡയറ്റില്‍ നിന്നും ഉയര്‍ന്ന കൊഴുപ്പ്, പഞ്ചസാര, അമിതമായ ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. ഇതെല്ലാം കരളിന്റെ ആരോഗ്യം വഷളാക്കും. ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല. അത് കൊഴുപ്പ് അടിയാനുള്ള സാധ്യത കൂട്ടും. അതുപോലെ, ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗങ്ങള്‍ക്ക് വഴിതെളിക്കും.
സമീകൃതാഹാരം കഴിക്കാനും നമ്മള്‍ ശ്രദ്ധിക്കണം. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം കരളിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഗുണം ചെയ്യും. നല്ല സമീകൃതാഹാരം കരളിനെയും ശരീരത്തെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.
ആന്റി ഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടാനും ശ്രദ്ധിക്കാം. ഇതിനായി നട്‌സ്, മഞ്ഞള്‍, ഫാറ്റി ഫിഷ്, ഇലക്കറികള്‍, ബെറി പഴങ്ങള്‍, ഗ്രീന്‍ ടീ, ബ്രൊക്കോളി, ഒലീവ് ഓയില്‍ തുടങ്ങിയവ കഴിക്കുന്നത് പതിവാക്കാം.
ശരീരം ശരിയായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യത്തിന് വെള്ളം അത്യാവശ്യമാണ്. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും കരളിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, ചുവന്ന മാംസം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കുന്നത് നല്ലതാണ്.
എല്ലാവര്‍ക്കും അറിയുന്നത് പോലെ മദ്യപാനം കരളിന്റെ ആരോഗ്യത്തെ മോശമാക്കും. ഫാറ്റി ലിവര്‍ രോഗങ്ങള്‍ക്കും മറ്റ് കരള്‍ രോഗങ്ങള്‍ക്കും മദ്യം ഒരു പ്രധാന കാരണമാണ്. അതിനാല്‍, മദ്യപാനം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
ബെറി പഴങ്ങള്‍, മുന്തിരി, ഒലീവ് ഓയില്‍, കൊഴുപ്പുള്ള മത്സ്യം, നട്‌സ്, ഓട്‌സ്, മഞ്ഞള്‍, വെളുത്തുള്ളി, ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികളും പഴങ്ങളും, അവക്കാഡോ, പയര്‍വര്‍ഗങ്ങള്‍ എന്നിവ കഴിക്കുന്നത് കരളിന് നല്ലതാണ്.
(ശ്രദ്ധിക്കുക :ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
(ശ്രദ്ധിക്കുക :ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Make These Diet Changes To Prevent Liver Diseases