കോലൈസുകള്‍ നിരത്തിവെച്ച അനുഷ്‌കയുടെ വെക്കേഷന്‍ പാര്‍ട്ടി; അരികെ അകായിയുടെ കുഞ്ഞിക്കൈയും

ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് അനുഷ്‌ക ശര്‍മ്മ. തന്റെ വിശേഷങ്ങള്‍ പതിവായി അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ഒഴിവുസമയം കുട്ടികളുമായി ചെലവഴിക്കുന്നതിന്റെയും ചിത്രങ്ങളും അവര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകശ്രദ്ധ നേടിയിരിക്കുന്നത്. തികഞ്ഞ ഫിറ്റ്‌നസ് പ്രേമിയായ അനുഷ്‌കയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ചും അവര്‍ ആരാധകരെ അറിയിക്കുന്നത് പതിവാണ്. പല നിറത്തിലുള്ള കോലൈസുകള്‍ (ഐസ് പോപ്) നിരത്തി വെച്ചിരിക്കുന്ന ചിത്രമാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.പലനിരത്തിലുള്ള കോലൈസുകള്‍ ചിത്രത്തില്‍ കാണാം.വാനില, ഓറഞ്ച്, മാമ്പഴം, ബീറ്റ്റൂട്ട്, ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി എന്നിങ്ങനെ വ്യത്യസ്തമായ തരം കോലൈസുകള്‍ ചിത്രത്തിലുണ്ട്.
ഇതിനൊപ്പം ക്യാരറ്റും കക്കിരിയും വെച്ചിരിക്കുന്ന മറ്റൊരു പാത്രവും ചിത്രത്തില്‍ കാണാം. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ പറ്റിയ ഭക്ഷണമാണിത്. പലരുടേയും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ ഇതുണ്ട്. കുട്ടികള്‍ക്കും ഏറെയിഷ്ടമുള്ള വിഭവമാണിത്. ഇതിനൊപ്പം ചിത്രത്തില്‍ ശ്രദ്ധേയമായ കാര്യം അനുഷ്‌കയുടെ മകന്‍ അകായിയുടെ കുഞ്ഞുകൈകളാണ്.
ചിത്രത്തില്‍ കുഞ്ഞിന്റെ കൈകളും കാണുവാന്‍ കഴിയും. കുഞ്ഞിന്റെ ഏതെങ്കിലുമൊരു ചിത്രം ആദ്യമായാണ് അവരുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടുന്നത്. കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതില്‍ താത്പര്യം കാണിക്കാത്ത വ്യക്തികളാണ് അനുഷ്‌കയും ഭര്‍ത്താവ് വിരാട് കോലിയും. ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങളാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.
Content Highlights: Anushka Sharma Is Beating The Heat With Popsicle