ദുൽഖറിനു നേരെ തോക്ക് ചൂണ്ടി അയാൾ അലറി-ഐ ഡോണ്ട് കെയര്‍ ഹു യൂ ആര്‍, ഐ വില്‍ ഷൂട്ട് യൂ

എബിസിഡിയുടെ ലൊക്കേഷനില്‍ ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍, ദുല്‍ഖര്‍, ഗ്രിഗറി എന്നിവരോടൊപ്പം തമ്പി ആന്റണി (ഇടത്ത് നിന്ന് രണ്ടാമത്)
എബിസിഡിയുടെ ലൊക്കേഷനില്‍ ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍, ദുല്‍ഖര്‍, ഗ്രിഗറി എന്നിവരോടൊപ്പം തമ്പി ആന്റണി (ഇടത്ത് നിന്ന് രണ്ടാമത്)

മേരിക്കയില്‍ നിന്നുള്ള സിനിമാവിശേഷങ്ങളെഴുതുമ്പോള്‍ മറക്കാനാവാത്ത മറ്റൊരു സിനിമയാണ് എബിസിഡി. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് അമേരിക്കയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യത്തെ മലയാളം സിനിമകൂടിയാണത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍. നായിക അപര്‍ണ. ഒരു ചെറിയ വേഷം ചെയ്യാന്‍ ഞാനുമുണ്ടായിരുന്നു. വേഷം ചെറുതായിരുന്നെങ്കിലും നവംബറിലെ തണുപ്പില്‍ കൂടുതല്‍ ദിവസങ്ങള്‍ ന്യൂജേഴ്‌സി ഭാഗങ്ങളില്‍ തങ്ങേണ്ടിവന്നു. എന്റെ ഷൂട്ട് അധികവും അമേരിക്കക്കാരന്‍ ഡേവിഡ് കയ്‌സിന്റെ വലിയ ബംഗ്ലാവില്‍വച്ചായിരുന്നു. ന്യൂജേഴ്‌സിയില്‍ത്തന്നെ വര്‍ഷങ്ങളായി താമസിക്കുന്ന ദിലീപ് വര്‍ഗീസാണ് ആ വീട് ഏര്‍പ്പാടാക്കിത്തന്നത്. എന്‍ജിനീയറായ അദ്ദേഹമിപ്പോള്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയാണ്.

ദുല്‍ഖര്‍ സല്‍മാനും ലാലു അലക്‌സും അമേരിക്കയിലുള്ള മറ്റു താരങ്ങളായ സജിനിയും ഗ്രിഗറിയും ജോസ്‌കുട്ടിയുമൊക്കെ അവിടെയുണ്ടായിരുന്നു. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഗാരേജില്‍ ഒരു ഹീറ്ററുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമല്ല, ഷൂട്ടിങ്ങിന്റെ ഇടവേളകളിലും എല്ലാവരും ആ ഹീറ്ററിനു ചുറ്റും കൂടിയിരിക്കും. നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് അവിടുത്തെ ചെറിയ തണുപ്പുപോലും അസഹനീയമായിരുന്നു. 

Content Highlights: swapnangalkkum cinemakkum idayil Thampi Antony column

Continue reading