ബിസിനസിൽ വി എന്നാൽ വിക്ടറി മാത്രമല്ല, അതാണ് മാന്ത്രികവടി

നിങ്ങളുടെ ബിസിനസിന് ഒരു മാന്ത്രികവടിയുണ്ടെന്ന് സങ്കൽപ്പിക്കുക, നിങ്ങളുടെ ബിസിനസ് എങ്ങനെയാവണം, നിങ്ങളുടെ ബിസിനസ് കാരണം ലോകം എങ്ങനെയാവണം, ഉപഭോക്താക്കളുടെ ജീവിതം എങ്ങനെ മാറണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു മാന്ത്രികവടി! ആ മാന്ത്രികവടിയാണ് ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം ‘വിഷൻ’.
ഒരു സ്ഥാപനം എന്തിനാണ് നിലനിൽക്കുന്നത്? ആ സ്ഥാപനത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന കാരണം എന്താണ്? സ്ഥാപനം ഭാവിയിൽ എന്താണ് നേടാൻ ആഗ്രഹിക്കുന്നത്? അല്ലെങ്കിൽ എന്ത് നിലയിൽ എത്താനാണ് ആഗ്രഹിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടെയാണ് ഒരു സ്ഥാപനത്തിന്റെ വിഷൻ, അത് തന്നെയാണ് ഒരു സ്ഥാപനത്തെ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നതും.
Content Highlights: the importance of vision in business