മന്ത്രി പറഞ്ഞു: എന്തൊരു പരീക്ഷണമാണിത്, കസേരയില്‍ കയറി ആറ് മാസമായിട്ടില്ല, എല്ലാം പോകുന്ന മട്ടാണ്

പോലീസ് നടപടിയുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയശേഷം വീണ്ടും ഉന്നതതല യോഗത്തിന് പോകുന്നതിനിടെയാണ് ദേവിന്റെ ഫോണ്‍ ശബ്ദിച്ചത്.
''യേസ്, ഒരു മിനിറ്റ്'',
ഫോണ്‍ കണക്ട് ചെയ്ത ശേഷം ദേവ് സ്‌റ്റേഡിയത്തിലെ ആരവങ്ങളില്‍ നിന്നൊഴിയാനായി അടുത്തുളള ഒഴിഞ്ഞ മുറിയിലേക്ക് കയറി,
''ഒ.കെ പറഞ്ഞോളൂ..''
''ശരി, നിങ്ങളുടെ ഡിമാന്റ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. പണത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. സര്‍ക്കാര്‍ കാര്യം അല്ലേ.. എന്തായാലും നിങ്ങള്‍ അല്‍പ്പം വെയ്റ്റ് ചെയ്‌തേ മതിയാകൂ. ഏഴ് മണിയാകുമ്പോള്‍ നമുക്ക് സെറ്റില്‍മെന്റില്‍ എത്താനാകുമെന്നാണ് പ്രതീക്ഷ. അതുവരെ നിങ്ങള്‍ കാത്തിരിക്കണം''-
ഓ, അക്കാര്യം ഞങ്ങള്‍ക്ക് വിട്ടേക്കു..
മത്സരം അര മണിക്കൂര്‍ കൂടി വൈകിയേ തുടങ്ങൂ. സോ, അതൊരു പ്രോബ്ലം അല്ല. വലിയ തുകയായത് കൊണ്ടുളള സാങ്കേതിക പ്രശ്‌നമാണ്. നിങ്ങള്‍ക്ക് എങ്ങനെയാണ് പണം കൈമാറേണ്ടത്... ഓകെ. ഓകെ''
ഫോണ്‍ കട്ടായി. ദേവ് വേഗത്തില്‍ മീറ്റിങ് അറേഞ്ച് ചെയ്ത ഹാളിലേക്ക് നടന്നു.
''കാര്യങ്ങള്‍ക്ക് പെട്ടെന്നൊരു തീരുമാനമുണ്ടാകുമോ ?...
ദേവ് കടന്നുവന്നതും മന്ത്രിയുടെ ചോദ്യം പെട്ടെന്നായിരുന്നു.
''സാര്‍, അതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്''.
എടോ സമയമില്ല, ഇപ്പോ ആറര കഴിഞ്ഞു. ഇനി നമുക്കുളളത് കഷ്ടിച്ച് ഒരു മണിക്കൂര്‍, അതിനുള്ളിൽ കളിക്കാരനെ കണ്ടെത്തി കൊണ്ടുവന്ന് കളി നടത്താന്‍ പറ്റുമോ,..'' ദൈവമേ എന്തൊരു പരീക്ഷണമാണിത്, കസേരയില്‍ കയറി ആറ് മാസമായിട്ടില്ല. എല്ലാം പോകുന്ന മട്ടാണ്''. മന്ത്രി തീര്‍ത്തും നിരാശയോടെയാണ് പറഞ്ഞത്.
Content Highlights: 90 Minutes: Chapter 4 - Sports Thriller