മരുമകള്‍ക്ക് സ്ത്രീധനം കൊടുത്ത അമ്മായിയമ്മ, ഹൃദയത്തില്‍ സൂക്ഷിച്ചുവെച്ച അപൂര്‍വ ചിത്രം

വഴിമരങ്ങൾ
#അജിഷ ഹരിദാസ്
അജിഷയും രാധമ്മയും
അജിഷയും രാധമ്മയും

ഒരുപാട് ഫോട്ടോകളുണ്ട് എന്റെ ശേഖരത്തില്‍. കാട്ടിലും മലയിലും വെള്ളച്ചാട്ടത്തിലുമൊക്കെയായി ഒരുപാട് ക്ലിക്കുകള്‍. എണ്ണിയാല്‍ തീരാത്ത ഈ ചിത്രങ്ങളുടെ കൂമ്പാരത്തില്‍ ഒന്നുമാത്രം വേറിട്ടതാണ്. എനിക്ക് ഏറെ പ്രിയപ്പെട്ടത്. ഇരുപത്തിയാറാം വയസ്സിലെ ഒരു ചിത്രം. എന്നെ അറിയുന്നവര്‍ കണ്ടാല്‍ ഞെട്ടുകയോ ഒരുപക്ഷേ നെറ്റിചുളിക്കുകയോ ചെയ്‌തേക്കാവുന്ന ഒന്ന്. കണ്ണീരിന്റെ നനവുപടര്‍ന്നിട്ടും നിറംമങ്ങാത്ത ഈ ചിത്രത്തിന് പിന്നില്‍ ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നഷ്ടപ്പെടലിന്റെ കഥയുണ്ട്.

ആ നോവിന്റെ കഥയിലേയ്ക്ക് എത്തും മുന്‍പ് കുറച്ചു പൊതുകാര്യങ്ങള്‍ നിരത്തേണ്ടതുണ്ട് എനിക്ക്. എങ്കിലേ കണ്ണീരിന്റെ നനവ് പടര്‍ന്ന് ആ ചിത്രത്തിന്റെ നിറം തെളിയൂ..

Content Highlights: vazhimarangal column jisha haridas shares fond memories of mother in law

Continue reading