'എന്തിനായിരിക്കും കാൻസറില്ലാത്ത അവൾ കാന്‍സറാണെന്ന് ഉറ്റവരോട് വിളിച്ചു പറഞ്ഞത്?' | സ്‌നേഹഗംഗ

ഡോ.വി.പി.ഗംഗാധരന്‍
ഡോ.വി.പി.ഗംഗാധരന്‍

ച്ഛന് 75 വയസ്സായി. വയറുവേദനയായിട്ടാണ് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ കൊണ്ടുപോയത്. ഇതുവരെ ചികിത്സയ്ക്കായി ഒരു ആശുപത്രിയിലും അച്ഛന്‍ പോയിട്ടില്ല. ഒരു അലോപ്പതി മരുന്നും കഴിച്ചിട്ടുമില്ല. ചിട്ടയായ ജീവിതം. ഭക്ഷണം വീട്ടില്‍ നിന്നു മാത്രമേ കഴിക്കാറുള്ളൂ. അതും വീട്ടില്‍ സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും മറ്റും മാത്രം.  കൃത്യസമയത്ത് കുളി, ഭക്ഷണം, വ്യായാമം, ഉറക്കം... പിന്നെ എങ്ങനെ ഈ അസുഖം വന്നു... ഒരു ഫയല്‍ എന്റെ നേരേ നീട്ടിക്കൊണ്ട് രാജന്‍ അവിശ്വസനീയമായൊരു കാര്യം പോലെ ചോദിച്ചു.

ഫയല്‍ പരിശോധിച്ച ശേഷം ഞാന്‍ അദ്ദേഹത്തോട് അച്ഛനെ അകത്തേക്കു വിളിക്കാന്‍ പറഞ്ഞു. അച്ഛന്‍ വന്നിട്ടില്ല സാര്‍. ഞാന്‍ അച്ഛനെ കൊണ്ടു വന്നിട്ടില്ല. രാജന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ തുടര്‍ന്നു. 'സാറിനെ അച്ഛന്‍ അറിയും. കണ്ടും കേട്ടും അറിയും. അച്ഛനോട് അസുഖം കാന്‍സറാണെന്ന് പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ അച്ഛന്‍ തകര്‍ന്നു പോകും സാര്‍... അച്ഛനെയും കൂട്ടി സാറിന്റെ അടുത്തു പോയാല്‍... ബാക്കി എനിക്ക് ഊഹിക്കാനാവുന്നതായിരുന്നു.' കാന്‍സര്‍ രോഗി എന്ന മുദ്രകുത്തലും രക്ഷപ്പെടില്ല എന്ന ധാരണയും അച്ഛനെ മാനസികമായി തകര്‍ക്കുമെന്ന് ഒരു മകന്‍ വിചാരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

Content Highlights: oncologist dr vp gangadharan column on cancer

Continue reading