ലിസി പറഞ്ഞു: ആശുപത്രിയിൽ എത്തുമെന്ന് തോന്നുന്നില്ല, പിന്നെ ആ ശബ്ദം കേട്ടിട്ടില്ല | സ്നേഹഗംഗ

ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി. ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ആറര മണിയായി. നിനക്ക് തിരികെ വീട്ടിലെത്തേണ്ടേ? അമ്മൂമ്മ കാത്തിരിക്കുകയായിരിക്കും. ഇതുകേട്ട് ലയ ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞു. 'ഇനിയും അരമണിക്കൂര്‍ ബാക്കിയുണ്ട്. രാവിലെ പത്ത് മണി മുതല്‍ രാത്രി 7 മണി വരെ -9 മണിക്കൂര്‍. അത്രയും സമയം ഞാന്‍ ഡോക്ടറെ അനുഗമിക്കണം -ഡോക്ടറുടെ കൂടെയുണ്ടാകണം. ഇതാണ് എനിക്ക് സ്‌കൂളില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.'
ഷാഡോയിങ്ങ് അല്ലേയുള്ളു. നീ ഏഴു മണിവരെ ഇവിടെ ഇരിക്കുന്നുണ്ടോ, ജോലി ചെയ്യുന്നുണ്ടോ എന്നൊക്കെ ആര് നിരീക്ഷിക്കാനാണ്. നീ പഠിക്കുന്ന ഗള്‍ഫിലെ സ്‌കൂളിലെ ഒരു ഈച്ചപോലും ഈ പ്രദേശത്തൊന്നുമില്ല. ദിവസം മുഴുവനും ലുലുമാളില്‍ പോയി കറങ്ങിയിട്ട് ഞാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു എന്നു പറഞ്ഞാല്‍ പോലും ആരറിയാന്‍.
Content Highlights: dr vp gangadharan column snehaganga