തക്കാളി കൊണ്ട് സൂപ്പ് ഉണ്ടാക്കിനോക്കിയിട്ടുണ്ടോ?

തക്കാളി കൊണ്ട് പല വിഭവങ്ങളും നമ്മള്‍ പരീക്ഷിക്കാറുണ്ട് . എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു സൂപ്പ് കൂടി പരീക്ഷിച്ചു നോക്കാം. വളരെ എളുപ്പത്തില്‍ തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
- തക്കാളി- 200 ഗ്രാം
- കാരറ്റ്- 100 ഗ്രാം
- ചുവന്നുള്ളി- 4 എണ്ണം
- വെള്ളം- 8 ഗ്ലാസ്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളിയും കാരറ്റും അരിഞ്ഞ് മിക്സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലിടണം. ചെറുചൂടോടു കൂടി കഴിക്കാവുന്നതാണ്.
Content Highlights: tomato soup recipe