കുട്ടികള്‍ ഇഷ്ടത്തോടെ കഴിയ്ക്കും ; രുചിയേറും ഓറഞ്ച് പാന്‍ കേക്ക്

എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു പ്രാതലാണ് പാന്‍കേക്ക്. കുട്ടികള്‍ക്ക് നല്‍കാവുന്ന വളരെ രുചികരമായ വിഭവമാണ് ഓറഞ്ച് പാന്‍കേക്ക്. കുട്ടികള്‍ മടി കൂടാതെയിത് കഴിക്കും.
ചേരുവകള്‍
- മൈദ - 200 ഗ്രാം
- ബേക്കിങ്ങ് സോഡ - 1 ടീസ്പൂണ്‍
- മുട്ട - 1 എണ്ണം
- പഞ്ചാസാര -2 ടേബിള്‍സ്പൂണ്‍
- ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍
- പാല്‍ - ആവശ്യത്തിന്
- ഓറഞ്ച് ജ്യൂസ്- ഒരു കപ്പ്
- ഉപ്പ് -ഒരു നുള്ള്
പാചകരീതിയിലേയ്ക്ക്
മൈദയും ബേക്കിങ് സോഡയും നന്നായി മിക്‌സ് ചെയ്യുക. മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി. ഉപ്പ്, ഓറഞ്ച് ജ്യൂസ് എന്നിവ ഒന്ന് മിക്‌സിലടിച്ചെടുക്കാം. ഇതിനൊപ്പം പാലും ചേര്‍ത്തും മൈദ നന്നായി യോജിപ്പിച്ചെടുക്കുക. 10 മിനിട്ട് ഈ മിശ്രിതം അടച്ചുവെയ്ക്കാം.
ദോശമാവിന്റെ പാകത്തില്‍ വേണം യോജിപ്പിച്ചെടുക്കാന്‍. ശേഷം പാന്‍ ചൂടാക്കി അതിലേയ്ക്ക് ബട്ടര്‍ ഇട്ട് കൊടുക്കാം. ഒരു തവി മാവൊഴിച്ച് രണ്ടു വശവും മൊരിച്ചെടുക്കാം. തേനൊഴിച്ച് കുട്ടികള്‍ക്ക് വിളമ്പാം.
Content Highlights: orange pancake recipe