ഈസ്റ്ററിന് രുചി പകരാന്‍ കല്ലുമ്മക്കായ തേങ്ങാ ചോറ് തയ്യാറാക്കിയാലോ ?

#സമീറ മെഹബൂബ്
Mussel Coconut Rice|photo:n.m pradeep
Mussel Coconut Rice|photo:n.m pradeep

സ്റ്ററിന് അല്‍പം വ്യത്യസ്തമായ വിഭവമായോലോ, കല്ലുമ്മക്കായ  തേങ്ങാ  ചോറ് തയ്യാറാക്കാം

ചേരുവകള്‍

  1. കല്ലുമ്മക്കായ : അര കിലോ 
  2.  കുറുവ അരി : ഒരു കപ്പ് 
  3.  മഞ്ഞള്‍പൊടി : അല്‍പം 
  4.   മുളകുപൊടി : ഒരു സ്പൂ 
  5.  വെളുത്തുള്ളി  പേസ്റ്റ് : ഒരു സ്പൂ 
  6.  സവാള : അഞ്ചെണ്ണം 
  7.  വെളുത്തുള്ളി : നാല് അല്ലി 
  8.  ഇഞ്ചി :  ഒരു കഷ്ണം 
  9.  പച്ചമുളക് : നാലെണ്ണം 
  10.  മല്ലിയില, കറിവേപ്പില  :  ആവശ്യത്തിന് 
  11.  വെളിച്ചെണ്ണ : രണ്ട് ടേബിള്‍.സ്പൂ
  12.  നെയ്യ് : രണ്ട് ടേ.സ്പൂ 
  13.  കറുവാപ്പ', ഗ്രാമ്പൂ, ഏലക്കായ : അല്‍പം 
  14. പെരുഞ്ചീരകം : അല്‍പം 
  15.  തേങ്ങയുടെ ഒന്നാം പാല്‍ : ഒരു കപ്പ് 
  16.  രണ്ടാം പാല്‍  : ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

കല്ലുമ്മക്കായയില്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി, വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എിവ യോജിപ്പിച്ച് എണ്ണയില്‍ വറക്കുക. മൂന്ന് സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ അരിഞ്ഞ് വെളിച്ചെണ്ണയില്‍ വഴറ്റുക.

അതിലേക്ക് കല്ലുമ്മക്കായ ഇടണം. ഇനി കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണയും നെയ്യും ചൂടാകുമ്പോള്‍ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയിടുക. ശേഷം രണ്ട് സവാളയും അല്‍പം പെരുഞ്ചീരകവും ചതച്ചിടുക.

രണ്ടാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കഴുകിയ അരിയിടണം. അത്യാവശ്യം വേവുമ്പോള്‍ ഒന്നാം പാല്‍ ഒഴിക്കുക. വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നിറക്കി കല്ലുമ്മക്കായ മസാല ചേര്‍ത്ത് ചെറുതായി ഇളക്കണം. മല്ലിയില അരിഞ്ഞത് കൊണ്ട് അലങ്കരിക്കാം.

Content Highlights: kallumekkaaya thenga choru recipe