ചെറുപയര്‍ അട തയ്യാറാക്കി നോക്കാം

സാധാരണ അട ഉണ്ടാക്കി മടുത്തോ? ഇനി കുട്ടികള്‍ക്കായി ചെറുപയര്‍ അട തയ്യാറാക്കി നോക്കാം.
ചേരുവകള്‍
- ചെറുപയര്‍ പുഴുങ്ങിയത്- രണ്ട് കപ്പ്
- കരുപ്പെട്ടി- ഒരു കപ്പ്
- അരിപ്പൊടി- മൂന്ന് കപ്പ്
- പഞ്ചസാര- 1 ടീസ്പൂണ്‍
- ഏലയ്ക്ക- രണ്ടെണ്ണം
- കശുവണ്ടി നുറുക്കിയത്- 10 എണ്ണം
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ ചെറുപയര്‍,കരിപ്പെട്ടി എന്നിവ നന്നായി മിക്‌സ് ചെയ്യുക. അരിപ്പൊടി,പഞ്ചസാര,ഏലയ്ക്ക,കശുവണ്ടി എന്നിവ പാകത്തിന് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. മാവ് വട്ടയിലയില്‍ പരത്തി അതിന് മുകളിലേയ്ക്ക് ചെറുപയര്‍ മിക്‌സ് വെച്ചു ഇല മടക്കി വെയ്ക്കാം. ആവിയില്‍ വേവിച്ചെടുക്കാം.
Content Highlights: cherupayar healthy ada recipe