ക്ഷീണവും തളര്‍ച്ചയും തോന്നുന്നുണ്ടോ ? 'എനര്‍ജിയോടെ' ഇരിക്കാന്‍ ഇവ കഴിക്കാം

representative image|photo:canva
representative image|photo:canva

പ്പോഴും ക്ഷീണവും തളര്‍ച്ചയും മാറുന്നില്ലേ? ഈ ക്ഷീണത്തിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകും. കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കിലും ശരീരത്തിന് തളര്‍ച്ചയുണ്ടാകും. ഭക്ഷണം കഴിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കില്‍ വൈദ്യസഹായം തേടണം. ഭക്ഷണത്തിലൂടെ ഊര്‍ജം ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

ക്ഷീണം തോന്നുമ്പോള്‍ കാര്‍ബോഹൈട്രേറ്റിനാല്‍ സമ്പന്നമായ വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിന് നല്ല ഊര്‍ജം ലഭിക്കാന്‍  ഇത് സഹായിക്കും. അതുപോലെ തന്നെ മുട്ട കഴിക്കുന്നതും ഗുണം ചെയ്യും. ഇതില്‍ പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്.

ഇത് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും. കാര്‍ബോഹൈട്രേറ്റും ഫൈബറുമുള്ള ഓട്‌സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പ്രദാനം ചെയ്യും.കഫൈന്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും എന്‍ര്‍ജി നല്‍കും.ഇത് തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ നല്ലതാണ്. 

ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് ഊര്‍ജം പകരും. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരിയും കഴിക്കാം.
ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുടെ നല്ലൊരു സ്രോതസാണിത്. ഇത് ശരീരത്തിന് പെട്ടെന്നുള്ള ഊര്‍ജം നല്‍കാന്‍ സഹായിക്കും.  ഉണക്കമുന്തിരിയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും  ക്ഷീണത്തെ അകറ്റാനും ഉപകരിക്കും.

ബദാം, വാള്‍നട്‌സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കാം.പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഇരുമ്പ് , ഫൈബര്‍, വിറ്റാമിനുകള്‍ ,ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്.  ഇവ ശരീരത്തിന് വേണ്ട ഊര്‍ജം  ലഭിക്കാന്‍ കഴിക്കുന്നത് നല്ലതാണ്.പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭ്യമാക്കും.

ചിയാ വിത്തില്‍ പ്രോട്ടീനും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും.പ്രോട്ടീനിനാലും കാര്‍ബോഹൈട്രേറ്റിനാലും സമ്പന്നമായ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന്റെ ക്ഷീണം അകറ്റും. 

(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
 

Content Highlights: super foods that beat fatigue