കടുത്ത മാനസിക സമ്മര്‍ദവും പിരിമുറുക്കവും അലട്ടുന്നുണ്ടോ ; ഈ ഭക്ഷണങ്ങളില്‍ പ്രതിവിധിയുണ്ട്

മനസിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണത്തില്‍ വലിയ പങ്കുണ്ട്. സ്‌ട്രെസ് കുറയ്ക്കുന്നതില്‍ ഭക്ഷണങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
തലച്ചോറിന്റെ ആരോഗ്യം സംരംക്ഷിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. ഇതില്‍ ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിന്റെ അളവ് കൂട്ടും. നല്ല ഉറക്കം പ്രദാനം ചെയ്യും. ഇത് സ്‌ട്രെസ് കുറയ്ക്കാനും മികച്ചതാണ്.
ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഇതില്‍ നിരവധി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ്. കൂടാതെ
ശരീരത്തിലെ വീക്കം കുറയ്ക്കും. ഇത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഗുണം ചെയ്യും.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയ ഒന്നാണ് അവാക്കാഡോ. അവക്കാഡോ കഴിക്കുന്നത് സ്‌ട്രെസ് കുറയ്ക്കും. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ്. സലാഡിലും സ്മൂത്തിയിലും അവക്കാഡോ ഉപയോഗിക്കുന്നത് നല്ലതാണ്.ഗ്രീന്‍ ടീ കുടിക്കുന്നതും പതിവാക്കാം. ഇതിലെ അമിനോ ആസിഡ് സമ്മര്‍ദം കുറയ്ക്കാന്‍ ഗുണം ചെയ്യും. കൂടാതെ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും നല്ലതാണ്.
ഓട്സ് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് സെറോടോണിന്‍ ഉത്പാദനം കൂട്ടുകയും പിരിമുറുക്കം കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നല്ലതാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. മത്തി , സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നത് ഉത്കണ്ഠ കുറയ്ക്കും.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കും. ചീര നല്ലൊരു മഗ്നീഷ്യം സ്രോതസാണ്. പോഷക സമ്പുഷ്ടമായ ചീര കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
വാല്‍നട്ട്‌സ്, ബദാം, പിസ്ത എന്നിവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സ്‌ട്രെസ് കുറയ്ക്കാനും ഉപകരിക്കും.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: add these stress relieving foods to your diet