ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാന്‍ തോന്നാറുണ്ടോ; ഇതാണ് പരിഹാരം

ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ ചിലപ്പോഴൊക്കെ മധുരം കഴിക്കാന്‍ തോന്നാറില്ലേ ? ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതാണ് കാരണം. ഗ്ലൂക്കോസ് മെറ്റബോളിസത്തില്‍ മഗ്‌നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാലാണ് മഗ്‌നീഷ്യത്തിന്റെ അഭാവം മൂലം പഞ്ചസാരയുടെ ആസക്തി ഉണ്ടാകുന്നത്.
ഈ ആസക്തിയെ തടയാന്‍ സഹായിക്കുന്ന മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇത് പരിഹരിക്കാന്‍ ഗുണം ചെയ്യും. കൂടാതെ തലവേദന, ഛര്‍ദ്ദി, വിഷാദം, ഉത്കണ്ഠ, ക്ഷീണം, എല്ലുകളുടെ ബലക്കുറവ് തുടങ്ങിയവയൊക്കെ മഗ്‌നീഷ്യത്തിന്റെ അഭാവം മൂലമുണ്ടാകും. മഗ്‌നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
ഭക്ഷണത്തിന് ശേഷം ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് നല്ലതാണ്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 176 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്‌നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. ഓര്‍മ്മശക്തി കൂട്ടുന്നതിനും ഡാര്‍ക്ക് ചോക്‌ളേറ്റ് നല്ലതാണ്.
മത്തങ്ങാ വിത്തുകള്‍ കഴിക്കുന്നതും മഗ്നീഷ്യം അഭാവത്തിന് നല്ലൊരു പരിഹാരമാണ്. 100 ഗ്രാം മത്തങ്ങക്കുരുവില്‍ 592 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴം പതിവായി കഴിക്കുന്നതും നല്ലതാണ്. ഇവയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. നട്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ ഗുണകരമാണ്.
അത്തിപ്പഴവും മഗ്നീഷ്യത്തിന്റെ നല്ലൊരു സ്രോതാസാണ്. ചീര ഡയറ്റില്‍ പതിവാക്കുന്നതും ഗുണം ചെയ്യും. ഇത് വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. കൂടാതെ ഇതില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: why do we crave sweet after meal