വീട്ടിലേയ്ക്കുള്ള നാരങ്ങ ഹോംഗാര്‍ഡനില്‍ നിന്ന്;സുനില്‍ ഷെട്ടിയുടെ വീഡിയോ കണ്ടത് 7 മില്യണിലധികം പേര്‍

photo|instagram.com/suniel.shetty/
photo|instagram.com/suniel.shetty/

വീട്ടില്‍ എന്തെങ്കിലും ഒക്കെ നട്ടുവളര്‍ത്തുന്നതില്‍ താത്പര്യമുള്ളവരാണ് നമ്മളില്‍ പലരും. സ്ഥലപരിമിതിയും സമയക്കുറവും ഒക്കെയുണ്ടെങ്കിലും പലരും മട്ടുപ്പാവിലും ടെറസിലുമെല്ലാം കൃഷിചെയ്യാറുണ്ട്.
വീട്ടില്‍  വളര്‍ത്തിയ പഴങ്ങളോ പച്ചക്കറികളോ  പാകമാകുമ്പോള്‍ അതിനോട് പ്രത്യേക താത്പര്യവും തോന്നാറില്ലേ ?

അത് വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതുമെല്ലാം സന്തോഷം തോന്നിപ്പിക്കുന്ന കാര്യമാണ്. അത്തരമൊരു വീഡിയോയാണ് ബോളിവുഡ് താരം സുനില്‍ ഷെട്ടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.താന്‍ വീട്ടിലുണ്ടാക്കിയ നാരങ്ങ വിളവെടുക്കുന്നതിലെ സന്തോഷവും സംതൃപ്തിയുമാണ് അദ്ദേഹം വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പലര്‍ക്കും ആ വികാരം എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റും.

ഹോം ഗാര്‍ഡനില്‍ വളര്‍ത്തിയ നാരകമാണ് വീഡിയോയില്‍ കാണുന്നത്. അതിലുണ്ടായ പാകമായ  ഓരോ നാരങ്ങയും വളരെ സൂക്ഷ്മമായി ചെടിയില്‍ നിന്നു മുറിച്ചെടുത്ത് ഒരു ട്രേയിലേക്ക് വെക്കുന്നതുമാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.

അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹത്തിനെ ആരാധകര്‍ പ്രശംസിക്കുന്നുണ്ട്. ഈ വീഡിയോ ഇതിനകം 7.5 മില്യണ്‍ ആളുകളാണ് കണ്ടത്.

Content Highlights: What Suneil Shetty Feels About His Homegrown Lemons