ചര്‍മം തിളങ്ങാനും ചെറുപ്പം തോന്നിക്കാനും കുടിക്കാം ഈ ജ്യൂസുകള്‍

വിറ്റാമിന്‍ സി ശരീരത്തിന് വളരെ അത്യാവശ്യമായ ആന്റി ഓക്‌സിഡന്റാണ്. രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും വിറ്റാമിന്‍ സിയ്ക്ക് വലിയ പങ്കുണ്ട്. അതിനായി വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അവ കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചര്‍മത്തിന് തിളക്കം പകരുകയും ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയ ചില പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഓറഞ്ച് വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസാണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ചര്‍മം തിളങ്ങാനും അകാല വാര്‍ധക്യം തടയാനും ഗുണം ചെയ്യും. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നാരങ്ങാ വെള്ളവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
പേരയ്ക്കയും വിറ്റാമിന്‍ സിയുടെ കലവറയാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നതും ചര്‍മം തിളങ്ങാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കൂടാതെ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നതും വളരെ നല്ലതാണ്. നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ചര്‍മത്തിന്റെ ചര്‍മം മെച്ചപ്പെടുത്താന്‍ വളരെ നല്ലതാണ്.
കിവിയിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടുള്ള സ്മൂത്തി കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മികച്ചതാക്കും. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് വിറ്റാമിന്‍ സി ലഭിക്കാന്‍ നല്ലതാണ്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: vitamin c rich drinks for a naturally glowing skin