വമ്പൻമാരെ വിറപ്പിച്ച് തുക്കാറാമിന്റെ ഭക്ഷ്യസുരക്ഷാവിപ്ലവം, കേരളത്തിലുണ്ടാവുമോ മറ്റൊരു തൂഫാൻ?

മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) കമ്മീഷണർ തുക്കാറാം മുണ്ടെ ഭക്ഷ്യസുരക്ഷയ്ക്കായി കൈക്കൊള്ളുന്ന കർശനനടപടികൾ രാജ്യമാകെ ചർച്ചയാവുകയാണ്. 'സേഫ് ഫുഡ്, സേഫ് മഹാരാഷ്ട്ര' എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി എഎഫ്ഡിഎ നടത്തിയത് ആയിരത്തി ഒരുനൂറിലധികം റെയ്ഡുകളാണ് വകുപ്പ് നടത്തിയത്. നിരവധി സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയ അദ്ദേഹം സാധാരണ ഹോട്ടലുകൾക്ക് മാത്രമല്ല, വമ്പൻമാർക്കും നോട്ടീസ് നൽകി. നിരോധിത ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെ ബോളിവുഡ് താരങ്ങൾക്ക് കർശന മുന്നറിയിപ്പും നൽകി.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരണം ഇരുപത്തൊന്നു വർഷത്തെ സർവീസിനിടയിൽ മുണ്ടെ സ്ഥലംമാറ്റപ്പെട്ടത് 25 തവണയാണ്. മേയ് മാസം ചുമതലയേറ്റ അദ്ദേഹം ഒരിക്കലും പരിശോധനകളെ നേരിട്ടില്ലാത്ത പ്രമുഖ സ്ഥാപനങ്ങളെയും വെറുതെ വിട്ടില്ല. മുംബൈ നഗരത്തിലെ പ്രമുഖ ക്ലബ്ബുകളും മുൻനിര റെസ്‌റ്റോറന്റുകളും ഡോമിനോ പോലുള്ള ബഹുരാഷ്ട്രക്കുത്തകകളും പരിശോധിച്ചു, ചിലത് പൂട്ടി, ചിലതിന് നോട്ടീസ് നൽകി. സ്വകാര്യ സ്ഥാപനങ്ങളിൽ മാത്രം റെയ്ഡ് നടത്തുകയും സർക്കാർ സ്ഥാപനങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നതായി ബോംബെ ഹൈക്കോടതി വിമർശിച്ചതിന്റെ പിറ്റേന്ന് മുണ്ടെ നേരിട്ട് ഹൈക്കോടതി കന്റീനിൽ പരിശോധനയ്‌ക്കെത്തി. അവിടെ പ്രവർത്തിച്ചിരുന്ന മൂന്ന് കന്റീനുകളിൽ രണ്ടിനും സാധുവായ ലൈസൻസില്ലായിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. നാട്ടുകാർ അദ്ദേഹത്തെ 'സിങ്കം ഐഎഎസ്' എന്നുവിളിക്കുന്നതിന് വേറെ കാരണം അന്വേഷിക്കേണ്ടല്ലോ.
ഉപഭോക്തൃ സുരക്ഷയ്ക്ക് മുൻഗണന നൽകിയ അദ്ദേഹത്തെ പൊതുജനങ്ങൾ ഹീറോയായി ആഘോഷിച്ചപ്പോൾ ബിസിനസ്സ് സമൂഹത്തിൽ നിന്നും കോടതിയിൽ നിന്നും അദ്ദേഹത്തിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു. സ്വാഭാവികനീതി നടപ്പാക്കാതെ, കൃത്യമായ നോട്ടീസ് നൽകാതെ ലൈസൻസുകൾ റദ്ദാക്കിയതിനും സാധനങ്ങൾ പിടിച്ചെടുത്തതിനും ബോംബെ ഹൈക്കോടതി അദ്ദേഹത്തെ ശക്തമായി വിമർശിച്ചു. എന്നാൽ ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ അടിയന്തിരമായി പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും നിർഭയമായി നീതി നടപ്പാക്കുന്നതിനെക്കുറിച്ചും പൊതുസമൂഹത്തിൽ ചർച്ചകൾ ഉയർന്നുവരാൻ അദ്ദേഹത്തിന്റെ മുഖം നോക്കാതെയുള്ള നടപടികൾക്ക് സാധിച്ചു.
Content Highlights: Maharashtra FDA Commissioner Tukaram Mundhe launched aggressive raids under 'Safe Food, Safe Maharashtra' targeting major brands and hotels., Tons of adulterated paneer, fake milk, expired soft drinks, and illegal cosmetics containing high mercury were seized., The Supreme Court questioned FSSAI in August 2026 over delays in mandatory warning labels on packaged foods., Bollywood actors faced show-cause notices for surrogate advertising of pan masala and tobacco brands., The article explores whether a similar food safety revolution will happen in Kerala.