അടിവയറ്റില്‍ കൊഴുപ്പ് കുറയ്ക്കണോ ? ഈ ടിപ്‌സ് പരീക്ഷിക്കാം

representative image|photo:canva
representative image|photo:canva

പലരേയും ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നമാണ് അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നത്. എത്ര ഡയറ്റ് നോക്കിയാലും വയര്‍ കുറയില്ലെന്ന പരാതിയാണ് പലര്‍ക്കും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് എളുപ്പത്തില്‍ കുറക്കാന്‍ സാധിക്കില്ല. ശരിയായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ഇതിന് ആവശ്യമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ടിപ്‌സ് പരീക്ഷിക്കാം.

കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. കൂടാതെ കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഗുണം ചെയ്യും.

വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അതേപോലെ പ്രധാനപ്പെട്ടതാണ് മദ്യപാനം എന്നത്. അമിത മദ്യപാനവും  ശരീരഭാരം കൂട്ടുന്ന കാര്യമാണ്. 

ജങ്ക് ഫുഡ് കഴിക്കുന്നതും പൂര്‍ണമായും ഒഴിവാക്കണം. അതിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടാന്‍ ശ്രദ്ധിക്കണം.
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കണം. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വയറും ശരീരഭാരവും കുറയ്ക്കാനും കഴിയും. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: steps to a get flat tummy