ശരീരഭാരം കുറയ്ക്കണോ ? ഡയറ്റില്‍ കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍ വേണം

representative image|photo:canva
representative image|photo:canva

രീരഭാരം കൂടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. തടി കുറയ്ക്കുന്നതിനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരും ഇതില്‍പ്പെടും. കൃത്യമായ ഭക്ഷണക്രമവും വ്യായാമവുമാണ് ഇതിനുള്ള പരിഹാരം. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

കലോറി കുറഞ്ഞ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓട്‌സ്. ഓട്സിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ഗ്ലൂറ്റന്‍ രഹിത ധാന്യമാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.  വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്.

ബെറിപ്പഴങ്ങള്‍  ഫൈബറിന്റെ നല്ലൊരു ഉറവിടമാണ്.ഇതില്‍ കലോറിയും വളരെ കുറവാണ്.ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. 
കൂടാതെ ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്യാരറ്റിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ക്യാരറ്റ് കഴിക്കുന്നതും പതിവാക്കാം.

തൈരും ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണമാണ്. തൈര് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഇതില്‍ കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന പ്രോട്ടീനും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണിത്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: low calorie foods ,weight loss,oats,berry,curd,food