ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ജ്യൂസുകള്‍

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ശരീരഭാരം നിയന്ത്രിക്കാന്‍ ആദ്യം മാറ്റം വരുത്തേണ്ടത് ഡയറ്റിലാണ്. എണ്ണയില്‍ പൊരിച്ചതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം. കലോറി കുറവുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കാം. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
മാതളം നാരങ്ങ കൊണ്ടുള്ള ജ്യൂസ് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി കുറഞ്ഞ പഴമാണ് മാതളം. അതിനാല്‍ ഈ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഗുണം ചെയ്യും.
ബ്ലൂബെറി ജ്യൂസും നല്ലതാണ്. ഫൈബറും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ബ്ലൂബെറി ജ്യൂസും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ ജ്യൂസും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ചെറി ജ്യൂസും ഇനി കുടിക്കാന്‍ ശ്രദ്ധിക്കാം. കലോറി വളരെ കുറഞ്ഞ ചെറിപ്പഴത്തില്‍ വിറ്റാമിനുകള്‍ ധാരാളമുണ്ട്. കൂടാതെ ഫൈബര്‍ ഉള്ളതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. നല്ല ഉറക്കം ലഭിക്കാനും ഇവ കുടിക്കുന്നത് കൊണ്ട് ഗുണം ചെയ്യും.
ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നതും വളരെ നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതോടൊപ്പം ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഗുണം ചെയ്യും. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തെ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Fat Burning Juices You Must Have for Quick Weight Loss