യുവത്വം നിലനിര്‍ത്താം, ചര്‍മത്തിന്റെ തിളക്കം വീണ്ടെടുക്കാം ;കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍

നമ്മള് കഴിക്കുന്ന ഭക്ഷണമാണ് ചര്‍മത്തിന്റെ ആരോഗ്യം നിര്‍ണയിക്കുന്നത്. ചുളിവുകള്‍, നേര്‍ത്ത വരകള്‍, ചര്‍മ്മം തൂങ്ങല്‍ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ കൂടുതല്‍ തോന്നിക്കുന്നതിന് കാരണമാകും. ഇതിനെ ചെറുക്കാന്‍ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജന്‍.
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ എല്ലുകളുടെ ആരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും കൊളാജന്‍ നല്ലതാണ്. കൊളാജന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
ചീര കഴിക്കുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ,സി തുടങ്ങിയവ കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ഗുണം ചെയ്യും. ബ്രൊക്കോളിയും ഇത്തരത്തില്‍ ഗുണം ചെയ്യുന്ന ഭക്ഷണമാണ്. കാപ്‌സിക്കവും കഴിക്കുന്നത് നല്ലതാണ്. ഇതിലെ വിറ്റാമിന്‍ സിയും കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഓറഞ്ച്,നാരങ്ങ,മുന്തിരി തുടങ്ങിയ പഴങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
മുട്ട കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും അമിനോ ആസിഡും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഒരു മുട്ട വീതം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍,മത്തി പോലെയുള്ള മീനുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചര്‍മത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചെറുപ്പമായിരിക്കാന്‍ഇത് സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: eat these collagen rich foods