പ്രോട്ടീനും അധികമായാല്‍ നല്ലതല്ല,ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

representative image|photo:canva
representative image|photo:canva

നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ പോഷകമാണ് പ്രോട്ടീനുകള്‍. മാംസം, പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍, കടല്‍ വിഭവങ്ങള്‍, നട്സ് എന്നിവയിലെല്ലാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം വര്‍ധിക്കുന്നതിനും എല്ലിന്റെ ബലം കൂട്ടുന്നതിനും പ്രോട്ടീനുള്ള പങ്ക് വളരെ വലുതാണ്. 

ചിലര്‍ ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അധികമായി കഴിക്കാറുണ്ട്. എന്നാല്‍, അമിതമായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.ശരീരത്തില്‍ പ്രോട്ടീന്‍ അധികമായാല്‍ ശരീരം ചില മുന്നറിയിപ്പുകള്‍ നല്‍കി തുടങ്ങും. അവയില്‍ ചിലത് ഏതൊക്കെയെന്ന് നോക്കാം

അധികം പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് നമ്മുടെ വൃക്കകളുടെ ജോലി ഭാരം വര്‍ധിപ്പിക്കും. മൂത്രത്തിലൂടെ അധികമുള്ള പ്രോട്ടീനുകള്‍ പുറന്തള്ളാനാണിത്. ഇത് നിര്‍ജലീകരണത്തിന് കാരണമാകും. ശാരീരിക പ്രവര്‍ത്തിന് ആവശ്യമായ വെള്ളവും ധാതുക്കളും ലഭിക്കാന്‍ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.അധികമായി പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ താറുമാറാക്കും. ഇത് ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകും. 

കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കി പ്രോട്ടീന്‍ മാത്രമടങ്ങിയ ഭക്ഷണം കഴിക്കുന്ന കീറ്റോഡയറ്റ് പിന്തുടരുന്നവര്‍ക്കാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിനാവശ്യമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കണമെന്നാണ് ഇതിനുള്ള പോംവഴി. 

പ്രോട്ടീന്‍ അധികമായി കഴിക്കുന്നവരില്‍ വിഷാദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക വ്യതിയാനങ്ങള്‍, നെഗറ്റീവ് ചിന്തകള്‍ എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Food, Health, Protein Intake, Excess protein intake may lead to weight gain, Depression