പാലിന്റെ പ്രൗഢി കശ്മീര്‍ മുതല്‍ കേരളം വരെ; പരിചയപ്പെടാം ഈ അഞ്ച് പാനീയങ്ങള്‍

#കെ.ജി മല്ലികേശ്വരന്‍
representative image|photo:canva
representative image|photo:canva

ഇന്ത്യന്‍ സംസ്‌കാരത്തില്‍ 'പാലിനെ ' അമൃതിനോട് താരതമ്യം ചെയ്ത് ബഹുമാനിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട ചായയില്‍ തുടങ്ങി വേറിട്ട മധുരപലഹാരങ്ങളിലും ഉന്മേഷമേകുന്ന ലസ്സിയിലും വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങളിലുമെല്ലാം പ്രധാന ഘടകമാണ് പാല്‍.  ലോക പാല്‍ ദിനത്തില്‍, ഇന്ത്യയിലുടനീളമുള്ള ചില പരമ്പരാഗത പാല്‍ അധിഷ്ഠിത പാനീയങ്ങളെ ആഴത്തില്‍ പരിചയപെടാം
 
അവല്‍ പാല്‍

നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഭക്ഷണക്രമത്തിലെ പ്രധാന ഘടകമാണ് അവല്‍. പോഷകസമൃദ്ധമായ പാലും അവലും സംയോജിപ്പിച്ച് ഉത്പാദിപ്പിക്കുന്ന 'അവല്‍ പാല്‍' ജനങ്ങളുടെ പ്രിയപ്പെട്ട പാനിയമാണിപ്പോള്‍. പാല്‍, അവല്‍ , പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര എന്നിവ ഒരുമിച്ച് ചേര്‍ത്ത് , (പലപ്പോഴും അണ്ടിപ്പരിപ്പും പഴവും ചേര്‍ക്കുന്നു) വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയമാണിത് . മലപ്പുറത്തെ തെരുവുകളില്‍ നിന്നാണ് അവില്‍പാലിന്റെ ഉത്ഭവം. ലളിതമായ ചേരുവകളും വിലക്കുറവും കാരണം അതിന്റെ ജനപ്രീതി അതിവേഗം വളര്‍ന്നു, ഇന്ന് നമ്മുടെ അടുക്കളകളിലെയും, തെരുവ് കച്ചവടക്കാര്‍ക്കിടയിലുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട പാനിയമാണ് അവല്‍പാല്‍. ഉന്മേഷദായകമായ രുചിക്ക് പുറമേ, ശരീരത്തില്‍ ജലാംശവും ഉര്‍ജ്ജവും വര്‍ധിപ്പിക്കുന്നതിനും ദഹനത്തിനും അവല്‍ പാലിന്റെ ഉപഭോഗം സഹായിക്കുന്നു.

തരി കഞ്ഞി

എല്ലാ മലബാറി വിരുന്നുകളിലെയും നായകനാണ് തരി കഞ്ഞി. റവ, പാല്‍, തേങ്ങാപ്പാല്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് എന്നിവയാണ് ഇതിന്റെ ചേരുവകള്‍ എളുപ്പത്തിലുള്ള ദഹന പ്രക്രിയയ്ക്കും ഉര്‍ജ്ജസഭരണത്തിനും സഹായകരമായ ഈ തരി കഞ്ഞിക്ക് ഒട്ടനവധി പോഷക ഗുണങ്ങളും ഉണ്ട്, ഇതിനെല്ലാം പുറമെ കേരളത്തിന്റെ സംസ്‌കാരികതയെ മറ്റു സമൂഹങ്ങള്‍ക്കിടയില്‍ പ്രതീകപ്പെടുത്തുന്നതിലും  ഈ  പാനീയത്തിന് ഒരു പങ്കുണ്ട്.  
 
തണ്ടൈ

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ സുഗന്ധ പാനീയം പരമ്പരാഗതമായി ഹോളിയുടെയും മഹാശിവരാത്രിയുടെയും ആഘോഷവേളകളില്‍ ആസ്വദിച്ചുവരുന്നു.അവിടെ വസന്തകാലത്തിന്റെ വരവ് അടയാളപ്പെടുത്തുന്നതിനുള്ള ഒരു ആഘോഷ വഴിപാടായി ഈ പാനീയത്തെ കണക്കാകുന്നു. പാല്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, പരിപ്പ് എന്നിവയുടെ ഒരു കൂട്ടം മിശ്രിതമാണ് ഈ പാനിയം,ഏലം, പെരുംജീരകം, റോസ് ഇതളുകള്‍, കുങ്കുമപ്പൂവ് എന്നിവ തണ്ടൈയുടെ ആകര്‍ഷകമായ സൗരഭ്യം പകരുന്ന സിഗ്നേച്ചര്‍ ചേരുവകളില്‍ ചിലത് മാത്രമാണ്, അതേസമയം ബദാം, പിസ്ത, കശുവണ്ടി എന്നിവ അതിനൊരു ക്രീം ഘടനയും നല്‍കുന്നു. പലപ്പോഴും ഒറ്റരാത്രികൊണ്ട്, ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് കുതിര്‍ത്താണ് പാനീയം തയ്യാറാകുന്നത്ത്.  മിശ്രിതം തയ്യാറാക്കി കഴിഞ്ഞാല്‍ അരിച്ചെടുത്ത് തണുപ്പിക്കുന്നതിന് മുമ്പ് സുഗന്ധങ്ങള്‍ ലയിപ്പിക്കാന്‍ അനുവദിക്കണം. ഇന്ദ്രിയങ്ങളെ തളര്‍ത്തുന്ന തണുത്ത, സ്വാധിഷ്ടമായ പാനീയമാണ് ഫലം - ഹോളി ആഘോഷവേളയോ വര്‍ഷം മുഴുവനുമുള്ള ട്രീറ്റെന്നോ ആവട്ടെ, ഒരു ഗ്ലാസ് തണ്ടൈ ഓരോ സിപ്പിലും ഇന്ത്യന്‍ സംസ്‌കാരത്തിന്‍ന്റെ ആഹ്ലാദകരമായ രുചി പകരുന്നു

കേസര്‍ ദൂദ്

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവായ കുങ്കുമപ്പൂവും പാലും യോജിപ്പിച്ച് തയ്യാറാക്കുന്ന പാനീയമാണ് കേസര്‍ ദൂദ്, കുങ്കുമപ്പൂവ് കൃഷിയുടെ നീണ്ട ചരിത്രം കാരണം രാജസ്ഥാനിലും കശ്മീരിലുമാണ് ഈ പാനിയത്തിന്റെ ഉത്ഭവം. സമ്പന്നമായ സ്വാദും ഊര്‍ജ്ജസ്വലമായ നിറവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള കേസര്‍, ചൂടു പാലുമായി ചേരുമ്പോള്‍, വേറിട്ട രുചിയും നിറവും കലര്‍ന്ന പാനീയം ലഭിക്കുന്നു. പഞ്ചസാര, തേന്‍, ഏലയ്ക്ക എന്നിവ കൊണ്ട് സ്വാദിഷ്ട്ടമാണ് കേസര്‍ ദൂദ് .രുചിയ്ക്കപ്പുറം, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും മൂഡ്-ലിഫ്റ്റിംഗ് ഇഫക്റ്റുകളും ഈ പാനീയത്തില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കേസര്‍ ദൂദിലെ പ്രധാന ഘടകമായ പാല്‍, കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ നല്‍കുന്നു, ഇത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സുഖപ്രദമായ ഉറക്കത്തിനും , ചുട്ടുപൊള്ളുന്ന വേനല്‍ മാസങ്ങളില്‍ ഉന്മേഷത്തിനും വിവിധ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായും ഈ പാനീയം ഉപയോഗിക്കപ്പെടുന്നു
 
സുക്ക് മല്ലി പാല്‍

തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള ഒരു പരമ്പരാഗത ഇന്ത്യന്‍ പാനീയമാണ് സുക്കു മല്ലി പാല്‍. ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പ്രതിവിധിയായി ഈ പാനീയത്തെ കണക്കാക്കുന്നു , പാല്‍, സുക്കു (ചുക്ക്), മല്ലി (മല്ലി വിത്തുകള്‍) എന്നിവ സംയോജിപ്പിച്ച് മഴക്കാലത്ത് പലപ്പോഴും കഴിക്കാറുണ്ട്. ചുക്കും മല്ലിയും ചേര്‍ന്ന പാലിന് തനതായ രുചിയും ദഹനവ്യവസ്ഥയില്‍ ആശ്വാസവും നല്‍കാന്‍ കഴിയുന്നു ഇത് എല്ലാ പ്രായക്കാരും ഒരുപോലെ ആസ്വദിക്കുന്ന പാനീയമാണ്. നിരവധി കുടുംബങ്ങള്‍ ഈ ഔഷധ പാനീയത്തിന്റെ പാചകരീതി തലമുറകളായി കൈമാറിവരുന്നു .
 
പാലിന്റെയും പാലധിഷ്ടിത പാനീയങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുമ്പോള്‍  അവ കേവലം ഉന്മേഷം മാത്രമല്ല - അവ നമ്മുടെ സംസ്‌കാരത്തിന്‍ന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകങ്ങളാണെന്ന് വ്യക്തമാകും. ബദാം പാലിന്‍ന്റെ ഇളം ചൂട് മുതല്‍ തണ്ടായിയുടെ ഉത്സവ ആവേശം വരെ, പാല്‍ ഒരു പ്രധാന ഘടകമായി എല്ലാ പാനീയങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന രുചിയും പോഷകഗുണങ്ങളും നല്‍കുന്നു. 

(കാവിന്‍കെയര്‍ ആംബിയന്റ് ഡയറിയുടെ ബിസിനസ് ഹെഡ്ഡാണ് ലേഖകന്‍)

Content Highlights: milk based indian recipes